KeralaLatest News

പ്രമുഖ കോൺഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക്

ബംഗളൂരു: കർണാടകത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് എ. മഞ്ജു ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാന നിയമസഭയിൽ മൂന്നു തവണ എം.എൽ.എയായ മഞ്ജു ബി.ജെ.പി ടിക്കറ്റിൽ ഹസനിൽ മൽസരിക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി മഞ്ജു അനുയായികളെ ഉൾപ്പെടുത്തി യോഗം വിളിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹസൻ, മാണ്ഡ്യ, ബംഗളൂരു നോർത്ത്, തുമക്കൂരു, ഉഡുപ്പി-ചിക്കമംഗളൂർ, ഷിമോഗ, ഉത്തര കന്നഡ, വിജയപുര എന്നീ എട്ട് സീറ്റുകളിലാണ് ജെ.ഡി.എസ് മൽസരിക്കുന്നത്. 20 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തും. ജെ.ഡി.എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ ജന്മദേശമായ ഹസനിൽ അദ്ദേഹത്തിന്റെ കൊച്ചുമകൻ പ്രജ്വാൾ രേവണ്ണയാണ് സ്ഥാനാർത്ഥിയാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button