ഇടുക്കി: ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാനാര്‍ഥി പട്ടിക എങ്ങുമെത്താത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ട്രോളി വൈദ്യുത വകുപ്പ് മന്ത്രി എം എം മണി രംഗത്ത്. സിപിഎം പട്ടിക പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയിട്ടും മുഖ്യ എതിരാളികളായ യു ഡി എഫിന്റെ സ്ഥാനാര്‍ഥികള്‍ ആരെന്ന ചിത്രം തെളിയാത്തതിനെയാണ് മണിയാശാന് ട്രോളിയത്.
സ്ഥാനാര്‍ഥി ആരാണെന്ന് പ്രഖ്യാപിക്കാതെയുള്ള ചുവരെഴുത്തിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച മണി കട്ട വെയിറ്റിംഗ് എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. സംഘടനാ ചുമതല തിരക്ക് ഉള്ളതിനാല്‍ സ്ഥാനാര്‍ഥി എത്തിയിട്ടില്ലെന്ന പരിഹാസവും മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്.
#കട്ട-#വെയിറ്റിംഗ് ' 👇🏽👇🏽🤣🤣🤣. സംഘടനാ ചുമതല തിരക്ക് ഉള്ളതിനാൽ സ്ഥാനാർത്ഥി എത്തിയിട്ടില്ല🤣🤣🤣😂🤭🤭🤭
Posted by MM Mani on Wednesday, March 13, 2019
Post Your Comments