Latest NewsIndia

നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു ,

അനന്ത്നാഗ് :    നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവിന് ഭീകരരുടെ വെടിയേറ്റു. മുഹമ്മദ് ഇസ്മയില്‍ വാനിക്കാണ് വെടിയേറ്റത് . കശ്മീരിലെ അനന്ത്നാഗിലാണ് സംഭവം. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ കാശ്മീരിലെ ബ്ലോക്ക് പ്രസിഡന്‍റാണ് വാനി.

വെടിയേറ്റ ഉടന്‍ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീനഗറിലെ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. വെടിയേറ്റ പാര്‍ട്ടി നേതാവിന്‍റെ ജീവന്‍ തിരിച്ച് കിട്ടുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് ഒമര്‍ അബ്ദുളള ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button