KeralaLatest News

ലോകസഭാ തെരഞ്ഞെടുപ്പ് : പാരിതോഷികങ്ങള്‍ കൈമാറുന്നത് ശിക്ഷാര്‍ഹം

വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനായി ഇലക്ഷന്‍ ഫ്ളയിംഗ് സ്‌ക്വാഡുകളെയും, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നതും മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ കൈവശം വെക്കുന്നത് പിടിച്ചെടുക്കുന്നതിലും ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button