Latest NewsIndia

വ്യാജ ഫേസ്ബുക്ക് പീ‍ഡനം; നിർഭയ സംഭവത്തോളം ഗൗരവമേറിയതെന്ന് ഹൈക്കോടതി

ചെന്നൈ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിച്ച സംഭവം നിർഭയ സംഭവത്തോളം ഗൗരവമേറിയതെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.അമ്പതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തില്‍ 15 പ്രതികൾ ഉണ്ടന്നാണ് പോലീസ് കണ്ടെത്തൽ.

സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ പിടികൂടാനായി സിബിസിഐഡി സ്ക്വാഡ് ബംഗ്ലൂരുവിലേക്ക് തിരിച്ചു. സംഭവത്തിൽ പിടിയിലായ തിരുന്നാവക്കരശന്‍,ശബരിരാജന്‍,സതീഷ്,വസന്തകുമാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് 50 ഓളം സ്ത്രീകളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഈ ഫോണുകൾ
ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പ്രതികൾക്കെതിരെ ലൈംഗിക അതിക്രമം, മോഷണം, സൈബര്‍ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി ഒരു അഭിഭാഷകരും ഹാജരാകില്ലെന്ന് തമിഴ്നാട് അഭിഭാഷക സംഘടന വ്യക്തമാക്കി. പരാതി നൽകിയ പെൺകുട്ടിയുടെ മാതാപിതാക്കളെ അണ്ണാ ഡിഎംകെ യുവജന വിഭാഗം നേതാവ് നാഗരാജ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തയും ചെയ്തിരുന്നു. ഇയാളെ പോലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button