KeralaLatest News

കാണാതായ ​ഗൃഹനാഥനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വി​ഷം ഉ​ള്ളി​ൽ ചെ​ന്നു​ള്ള മ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം

കോ​ത​മം​ഗ​ലം: കാണാതായ ​ഗൃഹനാഥനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ മു​ൻ​പ് കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെയാണ് വനത്തിനുള്ളിൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. കു​ട്ട​ന്പു​ഴ ക​ല്ലേ​ലി​മേ​ട് സ്വ​ദേ​ശി വാ​ര​പ്പെ​ട്ടി ഇ​ഞ്ചൂ​ർ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മു​ള്ളം​കു​ഴി ജെ​റാ​ൾ​ഡ്(​കു​ട്ടി​യ​ച്ച​ൻ-55) ആ​ണ് മ​രി​ച്ച​ത്.

കാണാതായ കു​ട്ടി​യ​ച്ച​ന്‍റെ മൃ​ത​ദേ​ഹം ബ്ലാ​വ​ന​യ്ക്കും ക​ല്ലേ​ലി​മേ​ടി​നും ഇ​ട​യി​ൽ വ​ന​ത്തി​ലെ അ​യ്യ​പ്പ​ൻ​പാ​റ ഭാ​ഗ​ത്തെ പാ​റ ഇ​ടു​ക്കി​ലാ​ണ് ക​ണ്ട​ത്. രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു അ​തു​വ​ഴി പോ​യ ആ​ദി​വാ​സികൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മൃ​ത​ദേ​ഹം അ​ഴു​കി​യ​നി​ല​യി​ൽ ക​ണ്ട​ത്.

സംഭവമറിഞ്ഞ് കു​ട്ട​ന്പു​ഴ പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ന് അ​രു​കി​ൽ വി​ഷ​ക്കു​പ്പി ഉ​ണ്ടാ​യി​രു​ന്നു. വി​ഷം ഉ​ള്ളി​ൽ ചെ​ന്നു​ള്ള മ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

shortlink

Post Your Comments


Back to top button