Latest NewsIndia

ഭീകരരോട് മന്മോഹൻ സിംഗിന്റേത് അയഞ്ഞ നിലപാട്, ശക്തമായ നിലപാടെടുത്തത് മോദി മാത്രം – കോൺഗ്രസിനെ ഞെട്ടിച്ച് ഷീല ദീക്ഷിത്

മൻമോഹൻ സിങ്ങിന് ഭീകരരോട് അയഞ്ഞ സമീപനമായിരുന്നു ഉണ്ടായിരുന്നത് എന്നും അവർ നിരീക്ഷിച്ചു.

ന്യൂഡൽഹി : കോൺഗ്രസിനെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്.അതിർത്തി കടന്നെത്തിയ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്ന് അവർ അഭിപ്രായപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ ബലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തെ സൂചിപ്പിച്ചായിരുന്നു ഷീലാ ദീക്ഷിതിന്റെ പരാമർശം. കൂടാതെ മൻമോഹൻ സിങ്ങിന് ഭീകരരോട് അയഞ്ഞ സമീപനമായിരുന്നു ഉണ്ടായിരുന്നത് എന്നും അവർ നിരീക്ഷിച്ചു.

2008 മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനു ഒരു തിരിച്ചടി നൽകാൻ അന്നത്തെ യു പി എ സർക്കാർ ശ്രമിച്ചില്ല.മന്മോഹൻ സിംഗ് സർക്കാരിന് അതിനു കഴിഞ്ഞില്ല . മന്മോഹൻ സിംഹ് അയഞ്ഞ നിലപാടാണ് ഭീകർക്കെതിരെ സ്വീകരിച്ചത്,അതേ സമയം അദ്ദേഹത്തിന്റെ പിൻഗാമിയായ നരേന്ദ്രമോദി വളരെ ശക്തമായ നിലപാടുകളാണ് ഭീകരതയ്ക്കെതിരെ സ്വീകരിക്കുന്നതെന്നും ഷീലാ ദീക്ഷിത് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button