Latest NewsIndia

200ലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം : ഡിജിപിയ്ക്ക് ദേശീയവനിതാ കമ്മീഷന്റെ നോട്ടീസ്

പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിച്ചത് കോളേജ് വിദ്യാര്‍ത്ഥിനികളേയും വീട്ടമ്മമാരേയും

ചെന്നൈ : പൊള്ളാച്ചിയില്‍ കോളേജ് വിദ്യാര്‍ത്തിനികള്‍ ഉള്‍പ്പെടെ 200 പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം നിര്‍ഭയ കേസിനു തുല്യമെന്നു മദ്രാസ് ഹൈക്കോടതി . ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ പൊള്ളാച്ചി പീഡനപരമ്പരക്കേസില്‍ ദേശീയ വനിത കമ്മിഷന്‍ തമിഴ്‌നാട് ഡിജിപിക്കു നോട്ടിസ് അയച്ചു. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കണമെന്നാണു നോട്ടിസില്‍. നൂറിലേറെ പെണ്‍കുട്ടികളെ പ്രണയം നടിച്ചു വഞ്ചിച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നാണു കേസ്.

തമിഴ്‌നാട്ടിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് കമ്മിഷന് ആശങ്കയുണ്ട്. സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കിയതിനെ തുടര്‍ന്നാണു സംസ്ഥാന പൊലീസിനു നോട്ടിസ് നല്‍കിയതെന്നും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ േരഖ ശര്‍മ പറഞ്ഞു. കേസിലെ നടപടി റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു നടപടി.

സംഭവത്തില്‍ തമിഴ്‌നാട്ടിലുടനീളം പ്രതിഷേധം ആളിക്കത്തുകയാണ്. പലയിടത്തും രാഷ്ട്രീയ കക്ഷികളും വിദ്യാര്‍ഥികളും തെരുവിലിറങ്ങി. ഇതിനിടെ സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിക്കാന്‍ ശ്രമിച്ചതു ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാക്കി.

ഒട്ടേറെ പെണ്‍കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത പ്രതികള്‍ക്കെതിരെ ഗുണ്ടാനിയമം മാത്രം ചുമത്തി രക്ഷിക്കാനാണു പൊലീസിന്റെ ശ്രമമെന്ന് ആരോപിച്ചാണു സമരം

shortlink

Related Articles

Post Your Comments

Related Articles


Back to top button