KeralaLatest News

പ്രധാനമന്ത്രി രാജ്യത്തെ കേള്‍ക്കുന്നില്ലെന്ന്​ രാഹുൽ ഗാന്ധി

കോഴിക്കോട്​: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേള്‍ക്കുന്നില്ലെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു പ്രധാനമന്ത്രി എന്നാൽ സ്വന്തം മന്‍ കീ ബാത്ത്​ രാജ്യത്തോട് പറയുകയല്ല, പകരം രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയാണ് വേണ്ടത്. ഒരാള്‍ പറയുന്നത് മാത്രമാണ് കഴിഞ്ഞ അഞ്ച്​ വര്‍ഷം രാജ്യം കണ്ടത്. രാജ്യത്തെ ഓരോ സ്ഥാപനങ്ങളും മോദി തകര്‍ത്തുവെന്ന്​ രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.

ജനങ്ങളാണ്​ യജമാനന്‍മാര്‍. അവർക്കായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ജനങ്ങള്‍ പറയുന്നത്​ കേള്‍ക്കുക എന്നതാണ്​ കോണ്‍ഗ്രസി​​ന്റെ പ്രധാന കര്‍ത്തവ്യം. ദുര്‍ബലമായ ശബ്​ദ​ത്തെ ശ്രവിക്കണമെന്നാണ്​ ഗാന്ധിജി പറഞ്ഞത്​. ദുര്‍ബലമായ മനുഷ്യനെ ശ്രവിക്കുന്നത് വഴി രാജ്യത്തെ മനസിലാക്കാന്‍ കഴിയും. രാജ്യത്തിന്​ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്​ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. ഇന്ത്യയില്‍ കോണ്‍ഗ്രസ്​ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആര്‍.എസ്​.എസും ബി.ജെ.പിയും തമ്മിലുള്ള സഖ്യവുമായിട്ടുള്ള പോരാട്ടമാണ്​ ലോക്​സഭ തിരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Tags

Post Your Comments

Related Articles


Back to top button
Close
Close