Latest NewsGulf

പ്രായോ​ഗിക ബുദ്ധിമുട്ട്; സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം ഉടനില്ല

ജോലിക്കായി ഇവരെ ഒറ്റയടിക്ക് ഒഴിവാക്കിയാൽ ഈ മേഖലയിൽ പ്രാഗൽഭ്യമുള്ള സ്വദേശികളെ കിട്ടില്ലെന്ന്‌ ബോട്ടുടമകൾ

റിയാദ്: പ്രായോ​ഗിക ബുദ്ധിമുട്ട്; സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം ഉടനില്ലെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിൽ മത്സ്യബന്ധന ബോട്ടുകളിലെ സ്വദേശിവൽക്കരണം വീണ്ടും നീട്ടിവച്ചു.

ഉടനടി സൗദിവൽക്കരണം സാവകാശം നൽകാതെ ഈ മേഖലയിൽ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ബോട്ടുടമകൾ അറിയിച്ച പശ്ചാത്തലത്തിലാണ് പരിസ്ഥിതി ജല മന്ത്രാലയത്തിന്റെ പുതിയ നടപടി.

മന്ത്രാലയം കൂടുതൽ പഠനങ്ങൾമത്സ്യബന്ധന മേഖലയിലെ സ്വദേശിവൽക്കരണത്തെക്കുറിച്ചു നടത്തുമെന്നും അതിനു ശേഷമേ ഇത് നടപ്പിലാക്കുവെന്നും മന്ത്രാലയം അറിയിച്ചു.

മുപ്പത്തിനായിരത്തിലേറെ വിദേശികളാണ്മലയാളികളുൾപ്പെടെ മത്സ്യബന്ധനമേഖലയിൽ ജോലിചെയ്യുന്നത്.പകരം ജോലിക്കായി ഇവരെ ഒറ്റയടിക്ക് ഒഴിവാക്കിയാൽ ഈ മേഖലയിൽ പ്രാഗൽഭ്യമുള്ള സ്വദേശികളെ കിട്ടില്ലെന്ന്‌ ബോട്ടുടമകൾ ചൂണ്ടിക്കാണിച്ചിരുന്നു. സ്വദേശിവൽക്കരണം നീട്ടിവെയ്ക്കാൻ മന്ത്രാലയംഈ സാഹചര്യത്തിലാണ് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button