Latest NewsCarsAutomobile

സ്ത്രീകൾക്കായി പുതിയ പദ്ധതി ആരംഭിച്ച് ടാറ്റ മോട്ടോഴ്‌സ്

സ്ത്രീകൾക്കായി ഹെര്‍ കീ പദ്ധതി ആരംഭിച്ച് ടാറ്റ മോട്ടോഴ്‌സ്. വാഹനം വാങ്ങിച്ച ഉപഭോക്താവിന് താക്കോല്‍ നല്‍കുമ്പോള്‍ രണ്ടാമത്തെ കീ ‘ഹെര്‍ കീ’ യായി സ്ത്രീകള്‍ക്ക് നല്‍കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. ഡ്രൈവിംഗ് സീറ്റിലേക്ക് കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരുക എന്നതാണ് ഹെര്‍ കീ’ പദ്ധതിയുടെ ലക്‌ഷ്യം.

tata her key program

ഇന്ത്യയില്‍ വിവിധ മേഖലകളില്‍ സ്ത്രീകള്‍ വളരെ വേഗത്തില്‍ മുന്‍പന്തിയില്‍ എത്തിയിട്ടുണ്ടെങ്കിലും നിലവില്‍ 11ശതമാനമാണ് രാജ്യത്തെ സ്ത്രീ ഡ്രൈവറുമാരുടെ ആകെ എണ്ണം. ആത്മവിശ്വാസ കുറവുമൂലവും മറ്റും ഡ്രൈവിങ്ങില്‍ നിന്നും നിരവധി സ്ത്രീകള്‍ ഇപ്പോഴും അകന്നു നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിന്നും ഒരു പരിവര്‍ത്തനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെര്‍ കീ അവതരിപ്പിക്കുന്നതെന്നും ടാറ്റ മോട്ടോര്‍സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button