Latest NewsIndia

ബിജെപി എന്തുപറയുന്നു അതുപോലെ അനുസരിക്കും ; കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ചില കാര്യങ്ങൾ സംഭവിച്ചുവെന്ന് ടോം വടക്കൻ

ന്യൂഡൽഹി : ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ തന്റെ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി. ബിജെപി എന്തുപറയുന്നു അതുപോലെ അനുസരിക്കും. തൽക്കാലം കേരളത്തിൽ മത്സരിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. തന്റെ പുതിയ തീരുമാനത്തിന് പിന്നിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സംഭവിച്ച ചില കാര്യങ്ങൾക്ക് പങ്കുണ്ടെന്നും അത് എന്താണെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും ടോം വടക്കൻ പറഞ്ഞു.

പുല്‍വാമ ആക്രമണത്തിലെ പാർട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിട്ടതെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. കോൺഗ്രസ് വാക്താവും എഐസിസി സെക്രട്ടറിയുമായിരുന്നു ടോം. പ്രധാനമന്ത്രിയുടെ വ്യക്തിത്വം തന്നെ ആകർഷിച്ചുവെന്നും ടോം വടക്കൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് സീറ്റ് നൽകിയിരുന്നില്ല. ശശി തരൂർ മത്സരിക്കുന്ന സമയത്തും ടോം വടക്കന്റെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ താൻ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ടോം വടക്കൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button