Latest NewsIndiaInternational

ചൈനക്ക് യുഎൻ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നെഹ്‌റു നല്‍കിയത്, വീറ്റോ അധികാരമുപയോഗിച്ച്‌ തടഞ്ഞ് തിരിഞ്ഞു കൊത്തി- ബിജെപി

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ വീറ്റോ അധികാരമുപയോഗിച്ച് ചൈന തടഞ്ഞു.

ന്യൂഡല്‍ഹി:കൊടും ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ വീറ്റോ അധികാരമുപയോഗിച്ച് ചൈന തടഞ്ഞു. ഈ സംഭവത്തിൽ മോദിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. ഇന്ത്യയുടെ ചെലവില്‍ ചൈനക്ക് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നല്‍കിയത് രാഹുലിന്റെ മുതു മുത്തച്ഛനാണെന്ന് ബിജെപി ആരോപിച്ചു.

താങ്കളുടെ മുതു മുത്തച്ഛന്‍ ചൈനയ്ക്ക് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം സമ്മാനിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ അവിടെ ഉണ്ടാകുമായിരുന്നില്ല. താങ്കളുടെ കുടുംബം ചെയ്ത തെറ്റുകള്‍ തിരുത്തുകയാണ് രാജ്യമെന്നും ബിജെപി ട്വിറ്ററിലൂടെ അറിയിച്ചു.ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കും. അക്കാര്യം മോദിക്ക് വിട്ടേക്കുക. താങ്കള്‍ ചൈനീസ് സ്ഥാനപതിമാരുമായി നടത്തുന്ന രഹസ്യ സൗഹൃദം തുടര്‍ന്നോളു ‘- ബി.ജെ.പി ട്വീറ്റ് ചെയ്തു.

അതിനിടെ, മസൂദ് അസര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് നാണക്കേടാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന വീറ്റോ അധികാരമുപയോഗിച്ച്‌ തടഞ്ഞത് ഇന്ത്യക്കാരെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ നിലപാടുകള്‍ പാകിസ്ഥാന്‍ ആയുധമാക്കുകയാണ്. ട്വിറ്ററിലൂടെയല്ല വിദേശനയം വ്യക്തമാക്കേണ്ടത്. രാജ്യം ദുഖിക്കുമ്പോള്‍ രാഹുല്‍ സന്തോഷിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button