KeralaLatest News

ആരൊക്കെ മല്‍സരിക്കും – കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ ചിത്രം നാളെയെത്തിയേക്കാം

ന്യൂ​ഡ​ല്‍​ഹി:  വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് ജനവിധി തേടുന്നവരുടെ പൂര്‍ണ്ണമായ ചിത്രം നാളെ അറിയാന്‍ സാധിക്കുമെന്ന് സൂചനകള്‍. ഇതിനോട് ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകളെല്ലാം പൂര്‍ത്തീകരിച്ചതായും ഇനി അ​നൗ​പ​ചാ​രി​മായ ചില ചര്‍ച്ചകള്‍ മാത്രമാണ് നടക്കാനുളളത് .

സ്ക്രീനിങ്ങ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടുണ്ട്. നാളെ ശനിയാഴ്ച സ്ഥാനാര്‍ഥി പട്ടികയുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കെെമാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സി​റ്റിം​ഗ് എം​പി​മാ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ച​ര്‍​ച്ച ചെ​യ്യും. ഇ​തി​നു ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​വു​ക ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്നി​ല​ധ​കം പേ​രു​ക​ള്‍ വ​ന്നി​ട്ടുളളതായും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button