Latest NewsKerala

ഫേസ്ബുക്ക് പോളിൽ വീണ ജോർജിനെ പിന്തള്ളി ആന്റോ ആന്റണി മുന്നിൽ; പാർട്ടിക്ക് തന്നെ  വിനയായി സിപിഐഎം പേജ്

‘സിപിഐഎം സൈബർ സഖാക്കള്‍’ എന്ന പേജിൽ നടത്തിയ ഫേസ്ബുക്ക് പോൾ പാർട്ടിക്ക് തന്നെ വിനയായി. പത്തനംതിട്ടയിൽ ആര് എന്ന് പ്രവചിക്കാം എന്ന ചോദ്യത്തോടെയായിരുന്ന വോട്ടെടുപ്പ്. എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിനും നിലവിലെ എം.പി കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കും വോട്ട് നൽകിയായിരുന്നു പോൾ രേഖപ്പെടുത്തേണ്ടത്. 18000ത്തിലധികം ആളുകൾ ലൈക്ക് ചെയ്തിരിക്കുന്ന പേജിൽ 40000ത്തോളം ആളുകൾ വോട്ടെടുപ്പിൽ പങ്കെടുത്തു. ഇവരിൽ 53 ശതാമാനം ആളുകളും പത്തനംതിട്ടയിൽ ആന്റോ ആന്റണി എന്ന് പ്രവചിക്കുമ്പോൾ, 47 ശതമാനമാണ് വീണ ജോർജിനെ പിന്തുണയ്ക്കുന്നത്. സിപിഐഎം സൈബർ സഖാക്കള്‍ എന്ന പേജിൽ സിപിഎം അനുകൂല പോസ്റ്റുകളാണ് പങ്കുവെക്കുന്നത്. എന്നാൽ ഇത് ഔദ്യോഗിക പേജ് അല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button