Latest NewsKerala

കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ടോം വടക്കന്‍: കോടിയേരി

പൊന്നാനി: കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ടോം വടക്കനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാര്‍ ബിജെപിയായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വരെ ബിജെപിയെ കുറ്റം പറഞ്ഞിരുന്ന വടക്കന്‍ നിമിഷ നേരം കൊണ്ടാണ് മോദി ആരാധകനായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. 5 വര്‍ഷത്തിനിടെ 200 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തിയെന്നും കോടിയേരി ആരോപിച്ചു. പൊന്നാനി മണ്ഡലം സ്ഥാനാര്‍ത്ഥിയായ പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button