Latest NewsKerala

കെ.പി.പി.സി നിര്‍വാഹക സമിതി അംഗങ്ങള്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്

തിരുവനന്തപുരം•കെ.പി.പി.സി നിര്‍വാഹക സമിതി അംഗങ്ങള്‍ അടക്കം രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും തല്ക്കാലം പേരുകള്‍ പുറത്തുവിടുന്നില്ലെന്നും പിള്ള വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേരെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയത്. അതേസമയം, ഇന്ന് ശശി തരൂര്‍ എം.പിയുടെ ഉറ്റ ബന്ധുക്കള്‍ അടക്കം 10 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരെ പി.എസ് ശ്രീധരന്‍ പിള്ള പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button