Latest NewsInternational

മൂസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രതികരിച്ച് ന്യുസീലാൻഡ് പ്രധാനമന്ത്രി

ക്രൈസ്റ്റ് ചര്‍ച്ച് : മൂസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പിൽ 40 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ന്യുസീലാൻഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന്‍. ന്യൂസിലാന്‍ഡിലെ കറുത്ത ദിവസങ്ങളിലൊനാണിത്. അക്രമത്തിന് ഇരയായവരില്‍ കൂടുതലും ന്യൂസിലാന്‍ഡിലേക്ക് കുടിയേറിയവരാണ്. ന്യൂസിലാന്‍ഡിനെ സ്വന്തം വീടായി കണ്ട് വന്നവരാണ് അവര്‍. ഇത് അവരുടെ വീടാണെന്നും അവര്‍ നമ്മളിലൊരാളാണെന്നും ജസീന്‍ഡ പ്രതികരിച്ചു.

ആക്രമണം നടത്തിയ ആള്‍ നമ്മളില്‍ ഉള്‍പ്പെട്ട ആളല്ല. അവര്‍ക്ക് ഞങ്ങളുട രാജ്യത്തിൽ ഇടമില്ല. അക്രമണത്തില്‍ കൊല്ലപ്പെട്ടവരേക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചുമാണ് എന്‍റെയും ന്യൂസിലാന്‍ഡിലേ ഒരോ ജനതയുടേയും ചിന്ത. പൊലീസ് നിര്‍ദ്ദേശിക്കുന്നത് പോലെ എല്ലാവരും അടച്ചിട്ട മുറികളില്‍ തന്നെ കഴിയു. താന്‍ വെല്ലിംഗ്ടണിലേക്ക് പോവുകയാണ്. തിരിച്ച് വന്നാലുടന്‍ വീണ്ടും സംസാരിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും ജസീന്‍ഡ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button