Latest NewsLife Style

മനുഷ്യമനസിൽ ഇത്രയേറെ ഭീതി ജനിപ്പിച്ച ആകാംഷ ഉളവാക്കിയ ‘പാരാസൈക്കോളജി ‘ മനസിന്‍റെ അതിസങ്കീര്‍ണ്ണ തലങ്ങളെക്കുറിച്ച് വിജിത്ത് ഉഴമലയ്ക്കൽ എഴുതുന്നു

മ  നുഷ്യ മനസ് എത്ര പിടിച്ചാലും പിടിതരാത്ത ഒരു വലിയ ശാഖയാണ്. മനുഷ്യമനസിന്‍റെ അതീന്ദ്ര ശക്തികള്‍ അറിഞ്ഞോ അറിയാതെയോ സ്വായത്തമാക്കിയവരാണ് പില്‍ക്കാലത്ത് ലോകം ആരാധിക്കുന്നത്. ചരിത്രം അതാണ് കാണിക്കുന്നത്. മനസാണ് ഏറ്റവും വലിയ ശക്തി. ആ മനസിനെ ചില നൂലാമാലകള്‍ക്കിടയിലൂടെ എഴുത്തുകാരന്‍റെ തൂലികയ്ക്ക് ഒപ്പം ഒന്ന് കാണ്ണോടിക്കാം…

പാ രാസൈക്കോളജി : “മനുഷ്യമനസിൽ ഇത്രയേറെ ഭീതി ജനിപ്പിച്ചതും അതിലുപരി ആകാംക്ഷ ഉളവാക്കിയതുമായ ഒരു വിഷയം വേറെ ഇല്ല.”

വിശ്വസിക്കുന്നവർക്ക്‌ വിശ്വസിക്കാനും അങ്ങനെയൊന്നുമില്ലെന്ന് പറയുന്നവർക്ക്‌ അവിശ്വസിക്കാനുമായി 100-കാരണങ്ങൾ ഉണ്ട്‌…!!

 

മരിച്ചുപോയ ഭാര്യയുമായി മീഡിയം മെത്തേഡിലൂടെ സംസാരിക്കാറുണ്ടെന്ന് ഒന്നാംതരം കമ്യൂണിസ്റ്റുകാരന്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അവകാശപ്പെട്ടതു പോലും മലയാളികള്‍ ഗൗനിച്ചിട്ടില്ല. സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടറും ഒട്ടേറെ കേസുകളുടെ ചുരുളഴിക്കുന്നതില്‍ പൊലീസിനെ സഹായിച്ച ഫൊറന്‍സിക് വിദഗ്ധനുമായിരുന്ന അന്തരിച്ച ഡോ. മുരളീകൃഷ്ണയും പാരാസൈക്കോളജി വിശ്വാസിയായിരുന്നു.

“മിസ്റ്റീരിയസ് ഓഫ് ദി അൺനോൺ” – അതാണ് ശരിക്കുള്ള പാരാസൈക്കോളജി.. ഒരു അൺപ്രഡിക്റ്റബിളിറ്റി.. പണ്ട് എന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു ഇത്. ഒരാഴ്ച മുൻപ് ഈ വിഷയത്തിൽ റിസർച്ച് ചെയ്യുന്ന പഴയ സുഹൃത്ത്, അരുൺ കുമാറിനെ കണ്ടുമുട്ടിയതൊടെയാണ് വീണ്ടും ഈ വിഷയം മനസിൽ സജീവമാകുന്നത്… (ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട പാരനോർമൽ റിസേർച്ചർ ആയ ഗൗരവ് തിവാരിയുടെ ശിഷ്യൻ കൂടിയാണ് നമ്മുടെ കക്ഷി..)

കഴിഞ്ഞ ദിവസം അരുണിന്റെ വീട്ടിൽ പോയിരുന്നു. ഒത്തിരി നേരം സംസാരിച്ചു.. പഴയ പല കാര്യങ്ങളും ചർച്ചചെയ്തു. പഴയ ചില ഗോസ്റ്റ് ഹണ്ടിങ് കാര്യങ്ങളും ചർച്ചക്കിടെ വിഷയീഭവിച്ചു. പുള്ളിക്കാരൻ ഒരാഴ്ച മാത്രമേ തിരുവനന്തപുരത്ത് കാണൂ. യാത്രകളും, ട്രക്കിങ്ങുകളും, അതുപോലെ രാത്രി ബൈക്കിൽ കറങ്ങാനും ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നും ആദ്യകാലത്ത് അരുണുമൊന്നിച്ച് നടത്തിയ യാത്രകൾ തന്നെ…. അരുണിന്റെ നിർദേശം അനുസരിച്ചാണ് ഈ എഴുത്ത്…

 

പാരാസൈക്കോളജി എന്ന വിഷയത്തെ കുറിച്ച് എഴുതിയിട്ടുള്ളത്, ‘അഡ്വാൻസ്’ എന്ന് നാം വിശേഷിപ്പിക്കുന്ന വിദേശികൾ തന്നെയാണ് എന്ന് തോന്നുന്നു. ഒരു കാലഘട്ടത്തിലെ പ്രസിദ്ധനായ സയന്റിസ്റ്റും പ്രത്യേകിച്ച് കെമിസ്റ്റും ഫിസിസിറ്റും ആയിരുന്ന വില്യം ക്രൂക്ക്സും, മിസ്റ്റിക് എന്ന് അറിയപ്പെടുന്ന ഇമ്മാനുവൽ സ്വീഡനൻബർഗും, ആൻഡ്രൂ ജാക്സണും, ബാരൺ ആൽബർട്ടും, ചാൾസ് റിച്ചെറ്റും ഉൾപ്പെടെയുള്ളവരെ അറിയാൻ കഴിഞ്ഞത് അരുണിന്റെ കൈയ്യിൽ ഇതേപറ്റി ഉള്ള പന്ത്രണ്ട് വാല്യങ്ങൾ അടങ്ങുന്ന പുസ്തകങ്ങളിലെ പഠനങ്ങളിൽ നിന്നും മറ്റുമാണ്…

കൂടുതൽ ഇഷ്ടമായാൽ പാരാനോർമൽ എൻസൈക്ലോപീഡിയ കൂടി ഒന്നു ചേർത്തു വായിക്കുകയാണെങ്കിൽ നമ്മുടെ ഏറ്റുമാനൂർ ശിവകുമാറിന്റേയും പി.വി തമ്പിയുടേയും എല്ലാം മാന്ത്രികനോവലിനേക്കാൾ ആസ്വാദനം ഉള്ളതാണ് ശരിക്കുള്ള പാരാസൈക്കോളജി പഠനം. പറയാൻ ഇനിയും ബാക്കിയുണ്ട്. പ്രത്യേകിച്ചും ഇക്കാര്യങ്ങൾ എക്സ്പീരിയൻസ് ചെയേണ്ട ഘട്ടങ്ങൾ വിശദമാക്കുമ്പോൾ. പക്ഷെ, ചിലതിനൊക്കെ അല്പസ്വല്പം രഹസ്യാത്മകത വേണമല്ലോ…

 

സയൻസ് ഫിക്ഷൻ പാരനോർമൽ സിനിമകളിലും കോമിക്കുകളിലും ഒക്കെ പാരനോർമൽ, സൈക്കിക്ക് എബിലിറ്റികളെ ഒക്കെ കുറിച്ചുള്ള വിവരണം കാണാം. ഒരു പാരനോർമൽ എബിലിറ്റിയും പോസിബിൾ ആണെന്ന് ശാസ്ത്രലോകം അംഗീകരിക്കുന്നില്ല.. തെളിവുകളുടെ അഭാവം ആണ് കാരണമായി പറയുന്നത്.. ഇതിനെ ശാസ്ത്രലോകം “സ്യൂഡോ സയൻസ്” എന്ന കാറ്റഗറിയിൽ ആണ് പെടുത്തിയിരിക്കുന്നത്. എന്നാൽ പാരാസൈക്കോളജി ഈ വിഷയത്തിൽ എല്ലാം പഠനങ്ങൾ നടത്തുന്നു..

ചില പാരാനോര്‍മല്‍ എബിലിറ്റീസിനെ ( Paranormal Abilities) കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിക്കട്ടെ….

എക്സ്രാ സെന്‍സറി പെര്‍സപ്ഷന്‍ Extrasensory Perception ( ESP ) : –
പൊതുവായ അഞ്ചു സെൻസുകൾക്ക് പുറമേയുള്ള അറിവുകൾ നേടുന്ന എല്ലാ വിധ വഴികളേയും പൊതുവായി ESP എന്ന ഗണത്തിൽ പെടുത്താം. ഈ കഴിവുകളെ സിക്സ്ത് സെൻസ് അഥവാ ആറാം ഇന്ദ്രിയം എന്ന പേരിൽ പഴയ കാലം മുതൽ വിളിക്കപ്പെടുന്നു. കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന ഒരു പ്രധാന ESP മെത്തേഡ് ആയി മഷി നോട്ടം വേണമെങ്കിൽ പറയാം.

ടെലിപ്പതി Telepathy :-
ഏറ്റവും പ്രസിദ്ധവും ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു പാരാനോർമൽ എബിലിറ്റി ആണ് ടെലിപ്പതി. മനസ്സു കൊണ്ട് മറ്റൊരു വ്യക്തിയുമായി കമ്യൂണിക്കേറ്റ് ചെയ്യുക ആണ് ടെലിപ്പതി കൊണ്ട് അർഥമാക്കുന്നത്. പാരാസൈക്കോളജി ഇതിനെ ESP യുടെ കൂട്ടത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. രണ്ടു ഇരട്ടക്കുട്ടികൾ തമ്മിലോ, അമ്മയും മക്കളും തമ്മിലോ ഒക്കെ നാച്ചുറലി തന്നെ ഇൻവിസിബിൾ കണക്ഷൻ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിക്ക് അപകടമോ മറ്റോ സംഭവിച്ചാൽ അത് അറിയാതെ തന്നെ ഈ കണക്ഷൻ കാരണം ചില അനുഭവങ്ങൾ പലർക്കും ഉണ്ടായ അനുഭവങ്ങളും പലയിടത്തും കേൾക്കാം. മനുഷ്യരും മൃഗങ്ങളും തമ്മിൽ പോലും ടെലിപ്പതി സാധ്യം ആണ് എന്ന് പാരനോർമൽ ഗവേഷകർ പറയുന്നു.

കവോയന്‍സ് ( Clairvoyance )
ഉൾക്കാഴ്ച, അകക്കാഴ്ച എന്നൊക്കെ പറയാം. ടെലിപ്പതി വ്യക്തികൾ തമ്മിൽ ഉള്ള വിവര കൈമാറ്റം ആണെങ്കിൽ ക്ലയർവോയൻസ് ഒരു വ്യക്തി മാത്രം ഉൾപ്പെടുന്ന അഞ്ചു ഫിസിക്കൽ സെൻസുകൾ ഉൾപ്പെടാത്ത വിവര കൈമാറ്റം ആണ്. ആസ്ട്രൽ പ്ലെയിൻ, സ്പിരിട്ട് വേൾഡ്, ഹയർ ഡയമെൻഷൻ എന്നിവയിൽനിന്നും വിവരങ്ങൾ ഇങ്ങനെ ഉൾക്കാഴ്ചയിലൂടെ പെർസീവ് ചെയ്യുന്നു.

ക്ലയർ ഓഡിയൻസ് (Clairaudience )
ക്ലയർ ഓഡിയൻസ് അഥവാ ക്ലിയർ ഹിയറിങ്ങ്. നോർമൽ കേൾവിക്ക് പുറമേ നിന്നുള്ള ശ്രവണം. അത് സ്പിരിട്ട് വേൾഡിൽ നിന്നോ അങ്ങനെ എന്തു വേണമെങ്കിലും ആവാം.

ക്ലയര്‍ സെന്‍റിയന്‍സ് Clairsentience (clear sensation or feeling) :-
ഒരു എക്സ്റ്റേണൽ സ്റ്റിമുലസും ഇല്ലാതെ തന്നെ ശരീരത്തിൽ മൊത്തമായി ഫീലിങ്ങിലൂടെ ഇൻഫൊർമേഷൻ റിസീവ് ചെയ്യാനുള്ള ശേഷി. എംപതുകൾ എന്ന് വിളിക്കുന്ന ആളുകൾക്ക് ഈ ശേഷി കൂടുതലായി ഉള്ളതായി കണ്ടു വരുന്നു.

പ്രീ കോഗ്നിഷൻ (Precognition )

ഒരു സംഭവം നടക്കുന്നതിന് മുമ്പേ അത് അറിയാൻ കഴിയുക. ഈ ശേഷിയെ ആണ് പ്രീ കോഗ്നിഷൻ എന്നു പറയുന്നത്. മൃഗങ്ങൾക്ക് ഒക്കെ ഭൂമികുലുക്കം ഒക്കെ നേരത്തെ അറിയാൻ സാധിക്കാറുണ്ട് എന്നു നമ്മൾക്ക് അറിയാം. സ്പെഡർമാൻ എന്ന കോമിക്ക് കാരക്ടറിന്റെ സ്പെഡർ സെൻസ് എന്ന എബിലിറ്റി പ്രീ കൊഗ്നിഷനു സിനിമയിലോ, കോമിക്കിലോ ഉളള ഒരു ഉദാഹരണം ആയി വേണമെങ്കിൽ പറയാം.

പോസ്റ്റ് കോഗ്നിഷൻ (Postcognition )
പ്രീ കൊഗ്നിഷന്റെ നേരെ വിപരീതം ആണിത്. നടന്ന സംഭവം അതുപോലെ കാണാൻ കഴിയുക. ക്രിമിനൽ ഇൻവെസ്റ്റിഗേഷനുകൾക്കും മറ്റും ഈ എബിലിറ്റി ഉള്ള സൈക്കിക്കുകളെ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് പറയപ്പെടുന്നു.

ചാനലിങ് (Channeling 🙂
തന്റെ ശരീരം & / മനസ്സ് മറ്റൊരു ഇൻറലിജൻസിന് ഇൻഫൊർമേഷൻ പാസ് ചെയ്യാനുള്ള മീഡിയം ആയി ഉപയോഗപ്പെടുത്താൻ കഴിയുന്ന എബിലിറ്റി. ആത്മാക്കൾ, ഹയർ ഡയമെൻഷനൽ ബീയിംഗ്സ് (Higher Dimensional Beings) ഏലിയൻ ഇന്റലിജൻസുകൾ, എതീറ്റിക്ക് എൻടിറ്റികൾ തുടങ്ങി അനവധി ഇന്റലിജൻസുകളെ ചാനൽ ചെയ്യാൻ കഴിയുന്ന ആയിരക്കണക്കിനു ആളുകൾ ഉണ്ടെന്ന് പറയപ്പെടുന്നു. ചാനൽ ചെയ്യുന്ന സമയത്ത് ഈ വ്യക്തികൾ ട്രാൻസ് സ്റ്റേറ്റിലേക്ക് പോവുകയും ഏലിയൻ എൻടിടിയോ മറ്റോ അവരുടെ ശബ്ദത്തിൽ വ്യക്തിയിലൂടെ സംസാരിക്കുകയും ചെയ്യും. ഇന്നത്തെ ഒരു പ്രധാന ഏലിയൻ ചാനലർ ആണ് Darryl Anka. Bashar എന്ന മൾട്ടി ഡയമെൻഷണൽ ഏലിയൻ എൻടിടിയെ ആണ് അദ്ദേഹം ചാനൽ ചെയ്യുന്നത്.

സെെക്കോകെെന്‍സിസ് Psychokinesis ( Telekinesis ) : –
മനസ്സു കൊണ്ട് വസ്തുക്കളെ ചലിപ്പിക്കാനുള്ള ശേഷി. യോദ്ധയിലെ ഉണ്ണിക്കുട്ടനിൽ നിന്നോ എക്സ്മെൻ കോമിക്സിലെ ജീൻ ഗ്രേയിലൂടെയോ നമുക്ക് പരിചിതമായ ടെലികൈനസിസ്. നോർമലി മനുഷ്യർ തലച്ചോറിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നതും അത് കൂടിയാൽ ലൂസി ഫിലിം പോലെ ടെലികൈനസിസ് എബിലിറ്റിയുടെ വളരെ വലിയ തലം വരെ എത്താൻ കഴിയുമോ എന്നതും ചിന്തനീയമായ വിഷയമാണ്.

ഹെെഡ്രോ കെെന്‍സിസ് Hydrokinesis :-
ടെലികൈനസിസിനു സമാനം ആയ അല്ലെങ്കിൽ ഉപവിഭാഗം എന്നു പറയാവുന്ന എബിലിറ്റി. ലിക്വിഡ് സ്റ്റേറ്റിൽ ഉള്ള ജലകണങ്ങളെ മനസ്സു കൊണ്ട് നിയന്ത്രിക്കാൻ ഉള്ള ശേഷി.

പൈറോകൈനസിസ് Pyrokinesis :-
മനസ്സു കൊണ്ട് തീ കത്തിക്കാനും തീ അണയ്ക്കാനും ഉള്ള പാരനോർമൽ എബിലിറ്റിയെ പൈറോകൈനസിസ് എന്നു പറയുന്നു. Spontaneous Human Combustion എന്നൊരു പ്രത്യേകതരം അവസ്ഥ ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ആളുകൾ യാതൊരു കാരണവും ഇല്ലാതെ താനേ തീപിടിച്ച് കത്തിച്ചാമ്പൽ ആകുന്ന അവസ്ഥ ആണിത്. പൈറോകൈനസിസും ഇതും ആയി എന്തെങ്കിലും ബന്ധം ഉണ്ടാകാം എന്ന് ചിലർ വിശ്വസിക്കുന്നു.

ബയോകൈനസിസ് Biokinesis :-
സ്വന്തം ശരീരത്തിലെ ജീനുകളെ പോലുമോ ഡിഎൻഎയിലെ കണക്ഷനുകളെ അടക്കമോ മാറ്റാൻ ഉള്ള എബിലിറ്റി ആണ് ബയോകൈനസിസ് എന്നു പറയുന്നത്. സ്വന്തം കണ്ണിന്റെ നിറം മനസ്സ് കൊണ്ട് മാറ്റാൻ ശ്രമിക്കുക ആണ് ബയോകൈനസിനെ പറ്റി കേട്ടിരിക്കുന്നതിൽ പ്രധാനം.

ബെെ ലൊക്കേഷന്‍ Bilocation : –

ഒരേ സമയം രണ്ടു സ്ഥലങ്ങളിൽ കാണപ്പെടാനുള്ള കഴിവ്.

ആസ്ട്രൽ പ്രോജെക്ഷൻ Astral Projection :-
ഫിസിക്കൽ ബോഡിയിൽ നിന്ന് ,കോൻഷ്യസ്നസ്/ആത്മാവ് വേർപെട്ട് ആസ്ട്രൽ ബോഡിയായി മാറുന്ന അവസ്ഥ!, ഉറക്കത്തിൽ മിക്കവരിലും ഈ പ്രതിഭാസം നടക്കുന്നുണ്ട്, പക്ഷെ അവർ അതിനെ മനസിലാക്കുന്നില്ല എന്നു മാത്രം. കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നവരിലും, വെന്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നവരിലും, ബ്രയിൻ ഇഞ്ചുറി അല്ലെങ്കിൽ ആക്സിഡന്റ് സംഭവിച്ചവരിലും, NDE(നിയർ ഡെത്ത് എക്സെപീര്യൻസിലും) ലേക്ക് തള്ളപ്പെട്ടവരും ആസ്ട്രൽ പ്രോജെക്ഷൻ അനുഭവപ്പെട്ടതായി പറയുന്നു. ആസ്ട്രേൽ പ്രോജെക്ഷൻ എന്ന തീം മലയാളത്തിൽ അവതരിപ്പിച്ച ഏക സിനിമ ചിലപ്പോ വിസ്മയതുമ്പതായിരിക്കും.

ഉറക്കത്തിനെ 5 ഘട്ടമായി തരംതിരിച്ചിരിക്കുന്നു, അതിൽ 4 എണ്ണം NREM (നോൺ റാപ്പിഡ് ഐ മൂവമെന്റ്) എന്നും, 1 REM (റാപ്പിഡ് ഐ മൂവമെന്റ്) എന്നുമാണ്. ലുസിഡ്‌ ഡ്രീം ഉം ആസ്ട്രൽ പ്രോജെക്ഷനും നടക്കുന്നത് ഉറക്കത്തിന്റെ REM(റാപ്പിഡ് ഐ മൂവ്മെന്റ്)എന്ന ഘട്ടത്തിൽ ആണെന്ന്‌ EEG വഴി കണ്ടെത്തിയിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന്റെ ഉറക്കത്തിന്റെ ആദ്യ 90 മിനുട്ടികൾക്കുശേഷം ആ വ്യക്തി REM അവസ്ഥയിൽ എത്തുന്നു. ഈ സമയം ബ്രെയിൻ വേവ്സ് “ആൽഫ” അല്ലെങ്കിൽ “തീറ്റ” സ്റ്റേറ്റിൽ ആണ് ഉണ്ടാവുക. മസ്തിഷ്ക തരംഗങ്ങളെ
പ്രധാനമായും 6 ഫ്രീക്വൻസിയിൽ തരംതിരിച്ചിരിക്കുന്നു.
1) Gamma – Above 24 hz
2) Beta – 14-24 hz
3) Alpha – 7-14 hz
4) Theta – 4-7 hz
5) Delta – 0-4 hz
6) Epsilon – below 0 Hz

 

ആസ്ട്രൽ പ്രോജെക്ഷൻ സമയത്തും മെഡിറ്റേഷൻ അവസ്ഥയിലും തരംഗങ്ങൾ “തീറ്റ” സ്റ്റേറ്റിൽ കാണപ്പെടുന്നു. ഇതു കൊണ്ടു തന്നെ ആസ്ട്രൽ പ്രോജെക്ഷൻ എന്ന അനുഭവം ഉണ്ടാവാൻ, ഈയൊരു ഫ്രീക്വൻസിയിൽ എത്താൻ കഴിയണം. അത് പോലെ മറ്റൊന്നാണ് ലുസിഡ്‌ ഡ്രീം. അത് നമ്മുടേതായ നിയന്ത്രണത്തിൽ ഉള്ള ഒന്നാണ് എന്നാൽ ആസ്ട്രലിൽ അങ്ങനെ അല്ല. ലുസിഡ്‌ ഡ്രീം എന്നാൽ ഉറക്കത്തിനും ഉണർന്നിരിക്കുന്നതിനും ഇടയിൽ ഉള്ള ഒരു സ്ഥലത്ത് വച്ച് നമ്മൾ നമ്മൾക്കിഷ്ടമുള്ള പോലെ സ്വപ്നത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സ്വപ്നം കാണൽ തന്നെ. പക്ഷെ നമ്മുടെ ഇഷ്ടത്തിന്.!!

ഇനിയും കാറ്റഗറി ആയും സബ് കാറ്റഗറി ആയി ഒട്ടനവധി പാരനോർമൽ സ്പിരിച്ചുവൽ എബിലിറ്റികൾ വേറെയും ഉണ്ട്. കൂടാതെ സൂപ്പർ ഹ്യൂമൺ എബിലിറ്റികൾ എന്ന കാറ്റഗറിയിൽ പെടുന്ന വേറേ കുറേ എബിലിറ്റികളും ഉണ്ട്. ഇത് എന്റെ ഒരു ഓവർവ്യൂ മാത്രമാണ്. ഇതിലെ ഭാഷാപദാവലി ഇംഗ്ലീഷ്-മലയാളം സമ്മിശ്രമായ രീതിയിലാണ് എഴുതിയിരുന്നത്. ഉപരിപ്ലവമായ വായനക്ക് ഇതാണ് നല്ലതെന്ന് തോന്നി. ഇവിടെ പറയുന്ന ചില തിയറീസിൽ എനിക്ക് വേണ്ടത്ര വിശ്വാസമില്ല എന്നുകൂടി പറയട്ടേ. ശാസ്ത്രീയ പിൻബലമില്ലാതെ ഞാൻ ഒന്നും പറയാനില്ല എന്നതുതന്നെ കാരണം. അതുകൊണ്ട് പലതിലും എനിക്കുതന്നെ അടിസ്ഥാന അറിവിനപ്പുറം വേണ്ടത്ര ആഴത്തിൽ സ്പർശിക്കാനായിട്ടില്ല എന്ന സ്വയം വിമർശം കൂടി നടത്തട്ടേ.

Warning : All information provided here are for education purposes only.

© എഴുത്ത്: വിജിത്ത് ഉഴമലയ്ക്കൽ

കടപ്പാട്: ഡോ.അരുൺ കുമാർ, ശാസ്തമംഗലം

Tags

Post Your Comments

Related Articles


Back to top button
Close
Close