Latest NewsIndia

സേവാഗ് മത്സരിക്കാനില്ല, ഗംഭീറില്‍ പ്രതീക്ഷയര്‍പ്പിച്ച് ബി.ജെ.പി

ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപിയുടെ ക്ഷണം സേവാഗ് നിഷേധിച്ചു.

വെസ്റ്റ് ഡല്‍ഹി സീറ്റില്‍ സേവാഗിനെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ബിജെപിയുടെ ക്ഷണം സേവാഗ് നിരസിച്ചെന്ന് ബിജെപെി വൃത്തങ്ങള്‍ പറഞ്ഞു. രാഷ്ട്രീയ പോരിനിറങ്ങുന്നതില്‍ പ്രയാസമുണ്ടെന്ന് സേവാഗ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മത്സരിക്കാന്‍ തയ്യാറല്ലെങ്കിലും സേവാഗിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാനുള്ള നീക്കത്തിലാണ് ബിജെപി.

സേവാഗിനെയും ഗൗതം ഗംഭീറിനെയും മത്സരിപ്പിക്കാനുള്ള നീക്കമാണ് ബിജെപി ഭാഗത്ത് നിന്നുണ്ടായത്. സേവാഗ് ക്ഷണം നിരസിച്ചെങ്കിലും ഗൗതം ഗംഭീറിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്നുള്ള പ്രതീക്ഷ ബിജെപി വിട്ടിട്ടില്ല. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഗംഭീറുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം സ്ഥാനാര്‍ത്ഥിയയേക്കുമെന്നുമാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button