Latest NewsInternational

VIDEO – ഭാര്യക്ക് തന്നോട് എത്രമാത്രം സ്നേഹമുണ്ടെന്നറിയാന്‍ അവളുടെ മനസളക്കാന്‍ ഈ യുവാവ് നടത്തിയ ശ്രമം ഒന്ന് കാണൂ !

ഭാ ര്യക്ക് തന്നോടുളള സ്നേഹം എത്രയുണ്ടെന്ന് അറിയാന്‍ ഈ യുവാവ് നടത്തിയ ശ്രമങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ആശ്ചര്യവും ഒപ്പം വേദനയും ആയിരിക്കുകയാണ്. ചൈനയിലെ ഷെജിയാങിലാണ് സംഭവം. രാത്രി സമയം തിരക്കേറിയ ഒരു റോഡിന് സമീപം ദമ്പതികള്‍ നില്‍ക്കുന്നത് സിസി ടിവിയില്‍ കാണാം . കുറച്ച് കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് തിരക്കേറിയ റോഡില്‍ ചീറിപ്പായുന്ന വാഹനങ്ങളുടെ ഒത്ത നടുവിലേക്ക് എടുത്ത് ചാടുന്നതാണ് കാണുന്നത്.

ഭാര്യ ഈ ശ്രമത്തെ വിഫലമാക്കാനായി അതിയായി ശ്രമിക്കുന്നുണ്ട്. പല തവണ ഇയാളെ പിറകൊട്ട് വലിച്ച് വാഹനത്തിന് മുന്നില്‍ അപായപരമായി നില്‍ക്കുന്നതില്‍ നിന്ന് ഭാര്യ പിന്തിരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ഇതൊന്നും ഗൗനിക്കാതെ വീണ്ടും റോഡിന്‍റെ ഒത്ത നടുവിലേക്ക് നില്‍പ്പായി.

കുറേ കഴിഞ്ഞപ്പോള്‍ അതുവഴി പോയ ഒരു വാഹനം അയാളെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ കണ്ട് എല്ലാവരും ഞെട്ടി .എനിതിനാണ് ഇയാള്‍ ഇതൊക്കെ ചെയ്തത്.അവസാനം ആശുപത്രിയില്‍ അതീവ ഗുരുതര നിലയില്‍ പ്രവേശിപ്പിക്കപ്പെട്ട ദൃശ്യങ്ങളില്‍ കണ്ട യുവാവില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. അപ്പോഴാണ് ആ വ്യക്തി സംഭവത്തെ കുറിച്ച് മനസ് തുറക്കുന്നത്.

പാന്‍ എന്നാണ് ഇയാളുടെ പേര്. പാന്‍ ഇത് ചെയ്തത് തന്‍റെ ഭാര്യക്ക് തന്നോട് എത്ര അളവോളം സ്നേഹമുണ്ടെന്ന് അറിയാനാണ് വാഹനത്തിന് മുന്നില്‍ ചാടിയതെന്നും താന്‍ അത് ചെയ്യുമ്പോള്‍ ഭാര്യ തന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുമോ എന്നെ പിടിച്ച് വലിക്കുമോ എന്നറിയാനാണ് ഇപ്രകാരം ചെയ്തതെന്നാണ് പാന്‍ പോലീസിന് മൊഴി നല്‍കിയത്. സംഭവസമയത്ത് പാന്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ .

 

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close