Latest NewsIndia

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോൺഗ്രസിന് തിരിച്ചടി, മഹാസഖ്യം എങ്ങുമെത്തിയില്ല

ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളെയും ബിജെപി ഒ‌പ്പം നിര്‍ത്തിയതോടെ കോണ്‍ഗ്രസ് പരുങ്ങുകയാണ്.

ന്യൂഡല്‍ഹി: ബിജെപി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സഖ്യങ്ങളുമായി മുന്നോട്ടു പോയിട്ടും ഇരുട്ടിൽ തപ്പി കോൺഗ്രസ്സ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഹാസഖ്യനീക്കം ലക്ഷ‌്യത്തിലെത്തിക്കാന്‍ ഇതുവരെ കോണ്‍‌ഗ്രസിനു കഴിഞ്ഞിട്ടില്ല . പൗരത്വഭേദദതി ബില്ലിനോടുള്ള എതിര്‍പ്പുകള്‍ക്കിടയിലും ഇവിടെ ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളെയും ബിജെപി ഒ‌പ്പം നിര്‍ത്തിയതോടെ കോണ്‍ഗ്രസ് പരുങ്ങുകയാണ്.

താരതമ്യേന ‌ശക്തരായ പാര്‍ട്ടികളെല്ലാം ബിജെപിക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍, ചെറ‌ുകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പലതും അലസിപ്പിരിയുന്നതാണ് കോണ്‍ഗ്രസിന്റെ തലവേദന. 8 സംസ്ഥാനങ്ങളിലെ 25 സീറ്റീല്‍ നിലവില്‍ 8 വീതം സീറ്റുകളാണ് ബിജെപിക്കും കോണ്‍ഗ്രസിനുമുള്ളത്. സഖ്യനീക്കത്തിലൂടെ ഇത് 20 കടത്താമെന്നു ബിജെപി കണക്കുകൂട്ടുമ്പോള്‍, സഖ്യമില്ലാതെ കോണ്‍ഗ്രസിനും വഴിയില്ല. ഇതിനായി കോൺഗ്രസ് ചെറുകക്ഷികളെ സമീപിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ല.

മഹാസഖ്യം പല സംസ്ഥാനങ്ങളിലും പരാജയപ്പെടുകയും കൂടി ചെയ്തതോടെ കോൺഗ്രസ് ഇരുട്ടിൽ തപ്പുകയാണ്. ഇതിനിടെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളുൾപ്പെടെ നിരവധിപേർ ബിജെപിയിലേക്ക് ദിനംപ്രതി ചേക്കേറുകയും കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button