KeralaLatest News

രാഹുല്‍ പ്രധാനമന്ത്രി ആകണമെങ്കില്‍ ഇടത് എംപിമാരും കൈ പൊക്കണമെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയും കോണ്‍​ഗ്രസും അളിയന്മാരെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഇ​ട​തു​പ​ക്ഷ എം​പി​മാ​ര്‍ കൈ​പൊ​ക്കി​യാ​ല്‍ മാ​ത്ര​മേ രാ​ഹു​ല്‍ ഗാ​ന്ധി​ക്കോ സോ​ണി​യ ഗാ​ന്ധി​ക്കോ പ്രധാനമന്ത്രിയാകാൻ സാധിക്കുകയുള്ളൂവെന്നും സുധാകരൻ പറയുകയുണ്ടായി. രാഹുൽ ഗാന്ധി കേരളത്തിലെത്തിയാൽ ചില വികാര പ്രകടനങ്ങൾ നടത്താറുണ്ട്. എന്നാൽ ഡൽഹിയിലെത്തിയത് സീതാറാം യെച്ചൂരിക്കൊപ്പം നിൽക്കും. അ​വി​ടെ രാ​ഹു​ല്‍​ഗാ​ന്ധി ഇ​ട​തു​പ​ക്ഷ​ത്തെ ഒ​ന്നും പ​റ​യാ​റില്ലെന്നും കേരളത്തിലെ കോൺഗ്രസുകാർ ഇത് മനസിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അ​ടു​ത്ത​താ​യി കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ പോ​കു​ന്ന​ത് ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യോ​ടു​കൂ​ടി​യു​ള്ള മ​ത​നി​ര​പേ​ക്ഷ സ​ര്‍​ക്കാ​രാ​യി​രി​ക്കും. കേരളത്തിൽ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും അളിയന്മാരെ പോലെയാണ്. എ​ന്നാ​ല്‍ കേ​ന്ദ്ര​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അ​ങ്ങ​നെ​യ​ല്ല​. കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യ്ക്ക് ഒ​രു സാ​ധ്യ​ത​യും ഇല്ലെന്നും ജി. സുധാകരൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button