Latest NewsIndia

അഭ്യൂഹങ്ങള്‍ക്ക് വിരാമം: ഒടുവില്‍ മഞ്ജു ബി.ജെ.പിയിലേക്ക്

ബംഗലൂരു•അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.മഞ്ജു തന്റെ ബി.ജെ.പി പ്രവേശനം തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. മഞ്ജു ശനിയാഴ്ച ഹസന്‍ എം.എല്‍.എ പ്രീതം ഗൗഡയുമായി ഹസനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

എം.എല്‍.എ തന്നെ പ്രഭാത ഭക്ഷണത്തിനായാണ് ക്ഷണിച്ചതെന്നും സുഹൃത്ത് എന്ന നിലയിലായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് മഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചത്. ത​ന്‍റെ അ​ടു​ത്ത നീ​ക്കം സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ അ​നു​യാ​യി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാണ്. അത് ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കുമെന്നും അടുത്ത നീക്കം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

MAnju
എ. മഞ്ജു

രണ്ടിടങ്ങളിലെ അനുയായികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അവര്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കിയതായും മഞ്ജു പറഞ്ഞു.

ത​ന്‍റെ രാ​ഷ്ട്രീ​യ​ഭാ​വി സം​ബ​ന്ധി​ച്ച് മ​ഞ്ജു വൈ​കാ​തെ ത​ന്നെ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് പ്രീ​തം ​ഗൗ​ഡ പ​റ​ഞ്ഞു.

പ്ര​ജ്വ​ൽ രേ​വ​ണ്ണ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ലക്‌ഷ്യം. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യി​ലേ​ക്ക് എ​ത്താ​നി​രി​ക്കു​ന്ന​വ​രും വി​ജ​യ​ത്തി​നാ​യി ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button