Latest NewsKeralaIndia

ലഹരിവ്യാപാരത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള പഞ്ചാബിനെ പിന്നിലാക്കുന്ന നിലയിലേക്ക് സംസ്ഥാനം : ഓപ്പറേഷന്‍ ബോള്‍ട്ടിൽ ആദ്യദിനം കുടുങ്ങിയത് 422 പേര്‍

വെള്ളിയാഴ്ച മാത്രം100കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ മൂന്നുദിവസം 5000കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചു.

തിരുവനന്തപുരം: ലഹരിവ്യാപാരത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള പഞ്ചാബിനെ പിന്നിലാക്കുന്ന ദുരവസ്ഥയിലേക്കു കൂപ്പുകുത്തുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. കോടികള്‍ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് നിത്യേന കേരളത്തിലെത്തുന്നത്. നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ല,​ എവിടെയും ലഹരി സുലഭം.സ്വകാര്യബസുകളും ട്രെയിനുകളും വഴിയാണ് പ്രധാന കടത്ത്. വെള്ളിയാഴ്ച മാത്രം100കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ മൂന്നുദിവസം 5000കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചു.

രണ്ടുവര്‍ഷത്തിനിടെ 1000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ്സിംഗ് ഒരു ചാനലിനോട് പറഞ്ഞു. കേരളത്തിലെത്തുന്ന മയക്കുമരുന്നിന്റെ അഞ്ചിലൊന്നുപോലും പിടിക്കപ്പെടുന്നില്ലെന്നതാണ് സത്യം. അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. മൂന്നാഴ്ചയ്ക്കിടെ മൂന്നുപേര്‍ മയക്കുമരുന്ന് സംഘങ്ങളാല്‍ കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോകലും അതിക്രമങ്ങളും പെരുകി.

ഇതിനിടെ തലസ്ഥാന നഗരത്തിലെ ഗുണ്ടകളേയും, മയക്കുമരുന്ന് മാഫിയകളേയും അമര്‍ച്ച ചെയ്യുന്നതിന് വേണ്ടി സിറ്റി പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ ബോള്‍ട്ട് ല്‍ 422 പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സഞ്ചയ് കുമാര്‍ അറിയിച്ചു.ഓപ്പറേഷന്‍ ബോള്‍ട്ടിന്റെ ഫലമായി നഗരത്തിലെ വിവിധയിടങ്ങളില്‍ നടത്തിയ241 റെയിഡില്‍ 41 പേരെ അറസ്റ്റ് ചെയ്തു.പൊലീസ് സ്വമേധയാ എടുത്ത 292 കേസുകളിലായി 292 പേരെയും, വാറണ്ട് കേസിലെ പ്രതികളായ 68 പേരെയും സിറ്റി പൊലീസിന് കീഴിലെ 41 സ്റ്റേഷന്‍ പരിധികളില്‍ നിന്നായി അറസ്റ്റ് ചെയ്തു. 1250 ഓളം വാഹനങ്ങളും പൊലീസ് പരിശോധിച്ചു.

രാത്രി വൈകിയും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയേറെ പേരെ അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പുകൂടി മുന്നില്‍കണ്ട് ലഹരിവസ്തുക്കള്‍ ഒഴുക്കുകയാണ് മാഫിയകള്‍. ഉന്മാദത്തിനായി നാവിലൊട്ടിക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്ബ്, പെത്തഡിന്‍, കൊക്കെയ്ന്‍, ഹെറോയിന്‍, കെറ്റമീന്‍, മയക്കുഗുളികകള്‍, ലഹരികഷായങ്ങള്‍ എന്നിവയെല്ലാം സുലഭം. 35ലക്ഷം അന്യസംസ്ഥാനക്കാരുള്ള കേരളത്തില്‍ ആ വഴിക്കും ലഹരികടത്തുണ്ട്.

shortlink

Related Articles

Post Your Comments


Back to top button