KeralaLatest News

പൂന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്ന സംഭവം : ഒന്നിലധികം പേര്‍ക്ക് പങ്കെന്ന് സൂചന

റിമോട്ട് ഉപയോഗിച്ച് ഷട്ടര്‍ തുറന്നത് ഡാമുമായി ഏറ്റവും പരിചയമുള്ളവര്‍

കൊല്ലം : പൂന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്ന സംഭവത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കെന്ന് സൂചന. റിമോട്ട് ഉപയോഗിച്ച് ഷട്ടര്‍ തുറന്നത് ഡാമുമായി ഏറ്റവും പരിചയമുള്ളവര്‍.
ഡാമിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ തുറന്നതില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കെ.എസ്.ഇ.ബിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഒരാള്‍ക്ക് മാത്രമായി ഷട്ടര്‍ ഉയര്‍ത്താന്‍ കഴിയില്ല. കുറഞ്ഞത് മൂന്നു പേരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ സാമൂഹിക വിരുദ്ധര്‍ തുറന്നുവിട്ടത്. സംഭവത്തില്‍ കെ.എസ്.ഇ.ബി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഒന്നിലധികം പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. റിമോട്ട് ഉപയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തുന്നതിന് കുറഞ്ഞത് മൂന്ന് പേരെങ്കിലും ഉണ്ടാവണം ഡാമിനെക്കുറിച്ചും ഷട്ടറിനെക്കുറിച്ചും അറിയാവുന്നവരാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതൊടൊപ്പം സാങ്കേതിക വൈദഗ്ദ്ധ്യം ഉള്ളവര്‍ക്ക് മാത്രമേ ഷട്ടര്‍ ഉയര്‍ത്താനും സാധിക്കുകയുള്ളു.

പ്രദേശവാസികളായവരെയും സംശയിക്കുന്നുണ്ട്. മുമ്പ് ജോലി ചെയ്തിരുന്ന കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെ പങ്കുള്ളതായി പോലീസ് അന്വേഷണത്തില്‍ സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ഈ സംശയത്തിന് അടിസ്ഥാനമില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ കണ്ടെത്തല്‍. താല്‍ക്കാലിക, കരാര്‍ ജീവനക്കാരെ ഈ അടുത്ത കാലത്തൊന്നും പിരിച്ചുവിട്ടിട്ടില്ല. ഷട്ടര്‍ തുറന്നുവിട്ട് വെള്ളം ഒഴുക്കിക്കളഞ്ഞവരുടെ ലക്ഷ്യവും ദുരൂഹമാണ്. ഡാം തുറന്നുവിട്ടതില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും മൂന്നു മാസമായി ഡാമില്‍ സെക്യൂരിറ്റി ജീവനക്കാരില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button