KeralaLatest News

പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം – പ്രതി പുതുവെെപ്പില്‍ പിടിയിലായി

വടക്കേക്കര : ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വയലിശേരി രജീഷിനേയാണ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഇയാളുടെ ഭാര്യ സുഷമയേയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിയെ പോലീസ് പുതുവൈപ്പില്‍നിന്ന് പിടികൂടി.

മര്‍ദ്ദിക്കുന്ന കാര്യം പോലീസില്‍ പരാതിപ്പെട്ടതിന്‍റെ വെെരാഗ്യത്തിലാണ് പ്രതി കൃത്യത്തിന് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദീര്‍ഘ നാളായി ഇയാളും ഭാര്യയും മാറി താമസിച്ച് വരികയായിരുന്നു. ഭാര്യയുടെ വീട്ടിലെത്തിയാണ് പ്രതി പെട്രോളൊഴിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button