Latest NewsKerala

തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതിയ്ക്കായി തിരച്ചിൽ ശക്തം

ശ്രീവരാഹത്ത് യുവാവിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിക്കായി തിരച്ചിൽ ശക്തം. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് പേരുടെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപ്പെടുത്തി. മയക്കുമരുന്ന് സംഘാഗംമായ അര്‍ജ്ജുനാണ് യുവാവിനെ കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം നേരിട്ട് നിര്‍വ്വഹിച്ച അര്‍ജുനെയാണ് പോലീസ് ഇപ്പോള്‍ തിരയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മനോജ്, രജിത്ത് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ജ്ജുന്‍ പോകാന്‍ സാധ്യതയുളള ,സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഏറ്റുമുട്ടലില്‍ കുത്തേറ്റ ശ്യാമിന്റെ സുഹൃത്തുക്കളായ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ അപകടനില തരണം ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button