KeralaLatest News

റേഷന്‍ കാര്‍ഡ് വിതരണം

പത്തനംതിട്ട : അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായും അല്ലാതെയും അപേക്ഷിച്ചവര്‍ കുടുംബ റേഷന്‍ കാര്‍ഡുകളുമായി യഥാസമയം എത്തി കാര്‍ഡ് കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ക്ക് 100 രൂപ വീതം ഫീസുണ്ട്. പള്ളിക്കല്‍ പഞ്ചായത്തിലുള്ളവര്‍ക്ക് 18നും ഏഴംകുളം ഗ്രാമപഞ്ചായത്തിലും പന്തളം നഗരസഭയിലുമുള്ളവര്‍ക്ക് 19നും ഏറത്ത് പഞ്ചായത്തിലും അടൂര്‍ നഗരസഭയിലുമുള്ളവര്‍ക്ക് 20നും കൊടുമണ്‍, തുമ്പമണ്‍, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് 21നും ഏനാദിമംഗലം, കടമ്പനാട് ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് 22നുമാണ് കാര്‍ഡ് വിതരണം ചെയ്യുക. കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളോ ആകണം കാര്‍ഡ് കൈപ്പറ്റേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button