KeralaLatest News

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആത്മവിശ്വാസം : പട്ടികയിലുള്ളത് മിടുക്കന്‍മാരും ചുണകുട്ടികളും

കേരളത്തില്‍ യുഡിഎഫ് വന്‍ വിജയം നേടും

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ തനിക്ക് ആത്മവിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലിസ്റ്റില്‍ ഉള്ളത് ചുണകുട്ടികളും മിടുമിടുക്കന്‍മാരുമാണ്. കേരളത്തില്‍ പാര്‍ട്ടി വന്‍വിജയം നേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടാന്‍ സാധ്യതയുള്ളവരെയാണ് യുഡിഎഫ് മത്സര രംഗത്തിറക്കുന്നതെന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ എല്ലാവര്‍ക്കും ബോധ്യമാകും.

കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്നായിരുന്നു തന്റെ വ്യക്തിപരമായി ആഗ്രഹം.പക്ഷേ രാജ്യവ്യാപകമായ ചുമതലയുള്ളതിനാലാണ് അദ്ദേഹം മത്സര രംഗത്തില്ലാത്തത്. മുല്ലപ്പള്ളി സിറ്റിങ് എംപിയാണ് കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴേ ഇനി മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ എവിടെ നിന്നാലും ജയിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം മത്സരരംഗത്ത് നിന്നും സ്വയം പിന്‍മാറിയതാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button