Latest NewsGulf

സൗദിയില്‍ പെട്രോളിന് ക്ഷാമം

റിയാദ്: സൗദിയില്‍ ചില സ്ഥലങ്ങളില്‍ പെട്രോളിന് ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിക്കാത്ത പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നഗരസഭകള്‍ പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിച്ചതോടെ ചില പ്രദേശങ്ങളില്‍ ഇന്ധനക്ഷാമം അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്.

നിശ്ചിത സമയത്തിനകം അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും ഉയര്‍ത്തണമെന്ന് പെട്രോള്‍ സ്റ്റേഷന്‍ ഉടമകളോട് മുനിസിപ്പല്‍ -ഗ്രാമകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിനായി ഭേദഗതി വരുത്തിയ നിയമാവലിയും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഗ്രാമ പ്രദേശങ്ങളിലും ഹൈവേകളിലും പ്രവര്‍ത്തിക്കുന്ന പെട്രോള്‍ സ്റ്റേഷനുകളിലേറെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ നഗര സഭ നിയമ നടപടി ആരംഭിക്കുകയും പെട്രോള്‍ സ്റ്റേഷന്‍ അടപ്പിക്കുകയും ചെയ്തു. ഇതോടെ പല സ്ഥലങ്ങളിലും ഇന്ധന ലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിക്കരുതെന്ന് മുനിസിപ്പല്‍ ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. മാജിദ് അല്‍ ഖസി ഉത്തരവ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button