KeralaLatest News

തുഷാര്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി :    ബിഡിജെഎസ് നേതാവ് തുഷാര്‍ വെളളാപ്പളളിയെ ബിജെപി നേതൃത്വം ഡല്‍ഹിക്ക് ക്ഷണിച്ചു. പത്തനം തിട്ട സീറ്റിന് പകരം മറ്റൊരിടത്ത് വോട്ട് തേടാന്‍ തുഷാറിനെ നിര്‍ത്താനും ആലോചനയുണ്ട്. നാളെ കേന്ദ്ര നേതൃത്വം തുഷാറുമായി ഇതുമായി ബന്ധപ്പെട്ടുളള ചര്‍ച്ചയും നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം താന്‍ മല്‍സരിക്കുന്നില്ല എന്ന വിവരവും തുഷാര്‍ കേന്ദ്രത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അല്‍ഫോന്‍സ് കണ്ണന്താനത്തിനെ എറണാകുളത്ത് മല്‍സരിപ്പിക്കുന്നതിനും നീക്കമുണ്ട്. എന്നാല്‍ അദ്ദേഹം പത്തനം തിട്ടയില്‍ സീറ്റ് കിട്ടിയാല്‍ മാത്രമേ മല്‍സരിക്കന്‍ സന്നദ്ധനാകൂ എന്ന് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button