Latest NewsKerala

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ല ?

ആലപ്പുഴ:  ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. മത്സരിക്കുമെങ്കില്‍ തൃശൂര്‍ സീറ്റ് ബി.ഡി.ജെ.എസിന് മാറ്റിവെയ്ക്കാമെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായും ബി.ജെ.പിയിലെ മറ്റ് പ്രമുഖ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

വെള്ളാപ്പള്ളി തൃശൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള തൃശൂരില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്തനംതിട്ടയില്‍ നാല് പ്രമുഖരുടെ പേരുകളാണ് പരിഗണിക്കുന്നത്. അല്‍ഫോന്‍സും ബിജെപി പ്രസിഡന്‍റ് ശ്രീധരന്‍ പിളളയും പത്തനം തിട്ടയോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button