Latest NewsInternational

ഹൃദയത്തില്‍ അഗാധമായ നൊമ്പരം പടര്‍ത്തി  “റ്റോറ്റോ’

ഹൃദയത്തില്‍ എവിടെയൊക്കൊയോ കുത്തുന്ന ഒരു നൊമ്പരം ബാക്കി വെച്ച് "ടോറ്റോ ".....

ഈ  ലോകത്തില്‍ വെച്ച് ഏറ്റവും നിഷ്കളങ്കമായ ശുദ്ധ ആത്മാക്കളാണ് നായകള്‍… അവരുടെ സ്നേഹം നിരുപാധികമാണ്… തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത അണ്‍കണ്ടീഷണല്‍ ലൗ ആണ് നായകളുടേത്.. എന്നതിന് മറ്റ് തെളിവുകള്‍ ഒന്നും വേണ്ട… റ്റോറ്റോ എന്ന ലാബാണ് അതിന് ഉദാത്തമായ ഉദാഹരണം.

അര്‍ജ്ജന്‍റീനയിലെ ഏതോ ഒരു ഭാഗ്യവാന് ജന്മപുണ്യമായി കിട്ടിയതാണ് റ്റോറ്റോയെ.. എന്നാല്‍ റ്റോറ്റോയെ സങ്കടത്തിലാക്കി അവന്‍റെ യജമാനന്‍ വലിയ ഒരു രോഗത്തിലേക്ക് വഴുതി വീണു. രോഗാധിക്യത്തെ തുടര്‍ന്ന് റ്റോറ്റോയുടെ വിട്ട് യജമാനനേയും കൊണ്ട് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പോയി. ദീര്‍ഘനാള്‍ പിന്നെ റ്റോറ്റോക്കും യജമാനനും തമ്മില്‍  കാണാനായില്ല..

ഒരു ദിവസം താന്‍ മരിച്ചു പോകുമെന്ന് ബോധ്യമായപ്പോള്‍ തന്‍റെ പ്രിയപ്പെട്ട റ്റോറ്റോയെ അവസാനമായി ഒന്നു കാണണമെന്ന് യയജമാനന്‍ ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍    ചേര്‍ന്ന് റ്റോറ്റോയെ ആശുപത്രിയിലെത്തിച്ചു.  പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ റ്റോറ്റോയെ കാണാനാവാതെ അവന്‍റെ യജമാനന്‍ ഈ ലോകത്തില്‍ നിന്ന് യാത്ര പറഞ്ഞു. ഇന്നും റ്റോറ്റോ ആ ആശുപത്രിയുടെ വരാന്തയില്‍ ഇരിക്കുകയാണ് തന്‍റെ യജമാനന്‍റെ വരവും കാത്ത്…

യജമാനന്‍ മരിച്ചതിനെ തുടര്‍ന്ന് റ്റോറ്റോയെ ഉപേക്ഷിച്ച് ബന്ധുക്കള്‍ ആശുപത്രിയും വിട്ടിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും കിടന്നിടത്ത് നിന്ന് തെല്ലിട മാറാതെ ആ ആശുപത്രിയുടെ വരാന്തയില്‍ റ്റോറ്റോ കാത്തിരിക്കുകയാണ്. തന്‍റെ യജമാനന്‍റെ വരവിനായി.. അവന്‍റെ യജനാനന്‍ വന്ന് അവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും എന്ന ഉറച്ച വിശ്വാസത്തോടെ അവന്‍ കാത്തിരിക്കുകയാണ്.

ആശുപതിയുടെ അടുത്തുളള ഒരു വ്യക്തിയാണ് റ്റോറ്റോയുടെ കാത്തിരിപ്പിനെ കുറിച്ച് ലേഖകനോട് പറയുന്നത്… ഇതില്‍  നിന്നും മനസിലാക്കാവുന്ന ഒരു വലിയ സത്യമുണ്ട്…!

നായകളുടെ സ്നേഹത്തിനും വിശ്വാസ്തക്കും പകരം വെക്കാന്‍ ലോകത്ത് മറ്റൊരു ജീവിയുമില്ല… അതിര്‍വരമ്പുകളില്ലാത്ത സ്നേഹമാണ് അവറ്റകളുടേത്… എന്നാലും റ്റോറ്റോ നൊമ്പരമാകുന്നു…….

shortlink

Related Articles

Post Your Comments

Related Articles


Back to top button