Latest NewsInternational

സൈനികന്റെ ജീവൻ രക്ഷപെടുന്നതിന് കാരണമായ ‘അത്ഭുത നാണയം’ ലേലത്തിന്

ഒന്നാം ബ്രിട്ടീഷ് ലോക മഹായുദ്ധത്തില്‍ സൈനികന്റെ ജീവൻ രക്ഷപെടുന്നതിന് കാരണമായ ‘അത്ഭുത നാണയം’ ഒടുവിൽ ലേലത്തിന് വെക്കുന്നു. 1914ല്‍ ജര്‍മന്‍ സൈന്യവും ബ്രിട്ടീഷ്‌ സൈന്യവും തമ്മിലുണ്ടായ യുദ്ധത്തിന് മുൻപ് കുടുംബത്തിന്‍റെ ഓര്‍മ്മയ്ക്കായി ജോണ്‍ ട്രിക്കറ്റ് എന്ന സൈനീകന്‍ തന്‍റെ ചെസ്റ്റ് പോക്കറ്റില്‍ സൂക്ഷിച്ച് വെച്ചതായിരുന്നു ആ നാണയം.

ജര്‍മന്‍ സൈനികർ ജോണിന് നേരെ വെടിയുതിര്‍ത്തപ്പോള്‍ പോക്കറ്റില്‍ സൂക്ഷിച്ച നാണയത്തില്‍ തട്ടി ബുള്ളറ്റ് തെറിച്ച് പോകുകയായിരുന്നു. തെറിച്ചുപോയ ബുള്ളറ്റ് ജോണിന്‍റെ മൂക്കിലൂടെ കയറി ചെവിയിലൂടെ പുറത്തെത്തിയെന്നും ജോണിന്‍റെ ചെറുമകള്‍ മൗറിന്‍ കൗള്‍സണ്‍ വ്യക്തമാക്കുന്നു. കുടുംബത്തിലെ എല്ലാവരും ഈ നാണയം കണ്ടിട്ടുണ്ടെന്നും അവർ പറയുകയുണ്ടായി. ജീവന്‍ രക്ഷപ്പെട്ടെങ്കിലും സാരമായ പരിക്കേറ്റ ജോൺ ഒടുവിൽ സൈനിക ക്യാമ്പിൽ നിന്ന് മടങ്ങിവരികയുണ്ടായി. ഇടത് ചെവിയുടെ കേഴ്വി അദ്ദേഹത്തിന് പൂർണമായും നഷ്ടപ്പെട്ടിരുന്നു. 1889ല്‍ നിര്‍മ്മിക്കപ്പെട്ട നാണയം ട്രിക്കറ്റ് കുടുംബം തലമുറ തലമുറയായി കൈമാറി വരികയായിരുന്നു. മാര്‍ച്ച് 22ന് ഡെർബിഷെയറിലെ ഹാന്‍സണ്‍സ് ലേലത്തിലാണ് നാണയം ലേലം ചെയ്യുക. നാണയത്തിനൊപ്പം ജോണിന്‍റെ ബ്രിട്ടീഷ് യുദ്ധ മെഡലും, വിക്ടറി മെഡലും ലേലം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button