KeralaLatest News

ഇത് ഒരു നാട്ടുകാരന്റെ ഉറപ്പ്; രമ്യ ഹരിദാസിന് പിന്തുണയുമായി പി കെ ഫിറോസ്

ആലത്തൂര്‍: ആലത്തൂരില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പിന്തുണയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. രമ്യയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ വോട്ടര്‍മാര്‍ക്ക് പിന്നീടൊരിക്കലും ഖേദിക്കേണ്ടി വരില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫിറോസ് വ്യക്തമാക്കി. ചെറുപ്രായത്തില്‍ തന്നെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവിയില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് രമ്യയെന്നും ഫിറോസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇത് രമ്യ ഹരിദാസ്…
ചെറുപ്രായത്തിൽ തന്നെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ കഴിവ് തെളിയിച്ച വ്യക്തിത്വം. ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ വിജയക്കൊടി പാറിക്കാൻ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയ സാരഥി. വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ വോട്ടർമാർക്ക് പിന്നീടൊരിക്കലും ഖേദിക്കേണ്ടി വരില്ല. ഒരു നാട്ടുകാരന്റെ ഉറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button