Latest NewsBikes & ScootersAutomobile

പുതിയ മോഡൽ ബൈക്ക് വിപണിയിൽ എത്തിക്കാൻ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ട്രെയല്‍സ് എന്ന പേരിൽ പുതിയ മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്.എന്‍ഫീല്‍ഡ് നേരത്തെ ഇറക്കിയ ട്രെയല്‍സിന്റെ ഡിസൈനില്‍ തന്നെയായിരിക്കും പുതിയ മോഡലും എത്തുക. ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, വലിയ ടയര്‍, സ്‌പോക്ക്ഡ് വീല്‍, സിംഗിള്‍ സീറ്റ്, റിയര്‍ ക്യാരിയര്‍, പിന്നിലെ ഉയര്‍ന്ന മഡ്ഗാര്‍ഡ്, ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷ എന്നിവ പ്രധാന പ്രത്യേകതകൾ.

RE TRIALS

ഓഫ് റോഡ് യാത്രകള്‍ക്ക് ചേരുന്ന രീതിയിലാണ് ടയറുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് ടൈപ്പ് ഹാന്‍ഡില്‍ ബാറുള്ള ബൈക്കിന് ഇന്റര്‍സെപ്റ്ററിലേതിന് സമാനമായ ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററുമാണ് നൽകിയിരിക്കുന്നത്. 350, 500 എന്നീ വകഭേദങ്ങളിലെത്തുന്ന ട്രെയല്‍സിനു ക്ലാസിക്കിന് സമാനമായ എൻജിനാണ് നൽകുക. മാര്‍ച്ച് 27നു പുതിയ റോയൽ എൻഫീൽഡ് വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button