Latest News

ഒറ്റ പ്രസവത്തില്‍ യുവതി ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി

ഹൂസ്റ്റണ്‍: ഒറ്റ പ്രസവത്തില്‍ യുവതി ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി. യുഎസ്സിലെ ടെക്‌സാസ് വിമന്‍സ് ആശുപത്രിയില്‍ തെല്‍മ ചിയാക എന്ന യുവതിയാണ് ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ജനിച്ചത്. 4:50 നും 4:59 നുമിടയിലാണ് ആ അമ്മ ആറുകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. സിന, സുരിയേല്‍ എന്നാണ് പെണ്‍കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ആൺകുട്ടികൾക്ക് പേര് ഇട്ടിട്ടില്ല. കുഞ്ഞുങ്ങളുടേയും അമ്മയുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button