Latest NewsIndia

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യ വിജ്ഞാപനം പുറത്തിറങ്ങി.ഇരുപത് സംസ്ഥാനങ്ങളെ സംബന്ധിച്ചുള്ള 91 ലോക്‌സഭ സീറ്റുകളിലേയ്ക്കുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള വിജ്ഞാപനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

ഏപ്രില്‍ 11 നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇതനുസരിച്ച് ഈ മാസം 26നാണ് നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കേണ്ട് അവസാന തിയതി.

തെക്കേ ഇന്ത്യയില്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമാണ് ആധ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button