KeralaLatest News

പോസ്റ്ററൊട്ടിച്ചും കുടുംബയോഗത്തിൽ സംസാരിച്ചും ഇവിടെയെത്തി; വികാരഭരിതയായി രമ്യ ഹരിദാസിന്റെ പ്രസംഗം

നിങ്ങളുടെ വിളിപ്പാടകലെ ഞാൻ ഉണ്ടാകുമെന്നും രമ്യ ഉറപ്പുകൊടുത്തു

കോഴിക്കോട് : കുന്ദമംഗലത്തുകാരിയും കോൺഗ്രസ് പ്രവർത്തകയുമായ രമ്യ ഹരിദാസ് ദേശീയ നേതൃത്വം ഏൽപ്പിച്ച ദൗത്യവുമായിട്ട് ആലത്തൂരിലേക്ക് പോവുകയാണ്. എന്നാൽ നാടുവിട്ട് പോകുന്ന കാര്യത്തിൽ അൽപ്പം വികാരഭരിതയായിപ്പോയി രമ്യ.‘നിങ്ങളുടെ കൂടെ പോസ്റ്ററൊട്ടിച്ചും നിങ്ങളുടെ കൂടുംബയോഗത്തിൽ സംസാരിച്ചും പ്രവർത്തിച്ചുമാണ് ‍ഞാൻ ഇതുവരെ നിന്നത്. ആ കരുത്താണ് ദൗത്യവുമായി മുമ്പോട്ട് പോകാൻ കരുത്ത് നൽകിയതെന്ന് രമ്യ നിറകണ്ണുകളോടെ പറഞ്ഞു.

നിറഞ്ഞ കയ്യടിയോടെയാണ് ഈ വാക്കുകളെ കോൺഗ്രസ് പ്രവർത്തകർ ഏതിരേറ്റതും. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്റെ കുന്ദമംഗലം നിയോജകമണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുമ്പോഴാണ് നാട്ടുകാരുടെ നേതാവായ രമ്യയുടെ വാക്കുകൾ ഇടറിയത്.

ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് രമ്യ.ഇടതുപക്ഷത്തിന്റെ കോട്ട എന്ന് വിശേഷിപ്പിക്കുന്ന ആലത്തൂരിൽ വിജയക്കൊടി നാട്ടാനായിട്ടാണ് ഞാൻ പോകുന്നത് . അതിന് എല്ലാ പിന്തുണയും പ്രാർഥനയും ഉണ്ടാകണമെന്ന് രമ്യ അഭ്യർഥിച്ചു. തന്നെ കാണാനായി കുന്ദമംഗലത്തുകാര്‍ ആരും ആലത്തൂരിലേക്ക് വരണ്ടെന്നും ഒരു ഫോൺ കോൾ മതി നിങ്ങളുടെ വിളിപ്പാടകലെ ഞാൻ ഉണ്ടാകുമെന്നും രമ്യ ഉറപ്പുകൊടുത്തു. ഇപ്പോള്‍ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button