Latest NewsKerala

ആനയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് ആനയുടെ കുത്തേറ്റു

ആലപ്പുഴ: ആനയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ യുവാവിന് ആനയുടെ കുത്തേറ്റു. അറവുകാട് ക്ഷേത്രം മുന്‍ മാനേജറുടെ മകന്‍ റെനീഷിനാണ് കുത്തേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊമ്ബുകൊണ്ട് ആഴത്തില്‍ കുത്തേറ്റതിനാല്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി.

ആലപ്പുഴ അമ്ബലപ്പുഴയിലാണ് സംഭവം. അറവുകാട് ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് തിടമ്ബേറ്റാന്‍ നിര്‍ത്തിയിരുന്ന ആനയാണ് യുവാവിനെ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button