Latest NewsKerala

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങി ഗോത്ര

ബിജെപിയും കോണ്‍ഗ്രസും ആദിവാസികളെ അവഗണിക്കുന്നു

കല്‍പ്പറ്റ: വരുന്ന ലോക്്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മ്ത്സരിക്കുമെന്ന് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര. ആദിവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഗോത്ര ഇത്തവണ മത്സര രംഗത്തേയ്ക്കിറങ്ങുന്നത്.

ബിജെപിയും കോണ്‍ഗ്രസും ആദിവാസികളെ അവഗണിക്കുന്നുവെന്നും വയനാട്ടില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി മത്സരിക്കാത്തത് ആദിവാസികളോടുള്ള കടുത്ത അവഗണനയാണെന്നും ഗോത്ര ചെയര്‍മാന്‍ ബിജു കാക്കത്തോട് പറഞ്ഞു. ഇതിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ഇത്തവണ മത്സരിക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇതില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും തൃശ്ശൂര്‍ പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ആലോചിക്കുന്നതായി ബിജു കാക്കത്തോട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button