KeralaLatest News

മുനമ്പം മനുഷ്യക്കടത്ത് ; അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ

കൊച്ചി: മുനമ്പം വഴി മനുഷ്യക്കടത്ത് നടത്തിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസാണിതെന്നും എന്നിട്ടും എന്ത് കൊണ്ട് അന്വേഷണം കേന്ദ്ര ഏജൻസിയ്ക്ക് കൈമാറിയില്ലെന്ന് മുമ്പ് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.

കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുക്കും. ജനുവരി 12 നാണ് സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം നൂറോളം പേരെ ബോട്ട് മാര്‍ഗം വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയായ കോവളം സ്വദേശി അനില്‍ കുമാര്‍, ഡല്‍ഹി സ്വദേശി രവി സനൂപ്, പ്രഭു എന്നിവരാണ് പോലീസിന്റെ കൈവശം ഉള്ളത്.

വ്യാജരേഖ ചമയ്ക്കല്‍ , വിദേശനയം ലംഘിക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്നാണ് പോലീസ് കണ്ടെത്തിയത്. സമാനമായി 2013 ലും മുനമ്പം വഴി ആളുകളെ
ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button