Latest NewsIndia

പെണ്‍കുട്ടിയെ 3 സഹോദരങ്ങളും അമ്മാവനും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കഴുത്ത് വെട്ടി കൊന്നു

 സാഗര്‍:  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മൂന്ന് സഹോദരന്മാരും അമ്മാവനും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.ശേഷം ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം കഴുത്തി വെട്ടി കൊലപ്പെടുത്തി കൃഷിയിടത്തില്‍ ഒളിപ്പിച്ചു . പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പിടിയിലായ സഹോദരന്‍മാരില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മധ്യ പ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭംവം.

കൃത്യത്തിന് ശേഷം പ്രതികള്‍ കേസ് വഴിതിരിച്ച് വിടാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയതായി പോലീസിലെ മുതിര്‍ന്ന ഓഫീസര്‍ പത്ര സമ്മേളനത്തില് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button