Latest NewsIndia

മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവായ പിതാവും കോണ്‍ഗ്രസ് വിട്ടു: ബി.ജെ.പിയിലേക്കെന്ന് സൂചന

മുംബൈ•മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖേ പാടീല്‍ കോണ്‍ഗ്രസ് വിട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തെരെഞ്ഞെടുപ്പും നടക്കാനിരിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങള്‍.

‘ധാര്‍മിക മാനദണ്ഡ’ത്തിന്റെ അടിസ്ഥാനത്തില്‍ രാജിവയ്ക്കുന്നുവെന്നാണ് ചൊവ്വാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയ രാജിക്കത്തില്‍ രാധാകൃഷ്ണ വിഖേ പാടീല്‍ പറയുന്നത്.

radhakrisna

അടുത്തിടെ, രാധാകൃഷ്ണ വിഖേ പാടീലിന്റെ മകന്‍ ഡോ. സുജയ് വിഖേ പാടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ, രാധാകൃഷ്ണ വിഖേ പാടീല്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.

വിഖേ പാടീല്‍ കുടുംബത്തിന്റെ ശക്തി കേന്ദ്രമായ അഹമ്മദ്നഗര്‍ മണ്ഡലത്തില്‍ മകന്‍ സുജയ് സിംഗിന് സീറ്റ് നല്‍കണമെന്ന് വിഖേ പാടീല്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്‍.സി.പിയ്ക്ക് പകരം സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ എന്‍.സി.പി ഏകപക്ഷീയമായി സ്ഥാനാത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.

അഹമ്മദ് നഗറില്‍ സുജയ് ബി.ജെ.പി സ്ഥാനാത്ഥിയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. സുജയ്ക്കെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് രാധാകൃഷ്ണ വിഖേ പാടീല്‍ നേരത്തെ പറഞ്ഞിരുന്നു.

ന്യൂറോ സര്‍ജന്‍ കൂടിയായ ഡോ.സുജയ് വിഖേ പാടീല്‍ മാര്‍ച്ച് 12 നാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

രാധാകൃഷ്ണ വിഖേ പാടീലിനെ ശിവസേന ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

രാധാകൃഷ്ണ വിഖേ പാടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹമുണ്ട്.

അതേസമയം, വിഖേ പാടീലുമാര്‍ നിര്‍ണായക സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ചതിക്കുകയയിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാലസാഹേബ് തൊറാട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button