Latest NewsUAEGulf

ജനങ്ങളെ ദുരിതത്തിലാഴ്ത്തി യു.എ.ഇയില്‍ മഴയും പൊടിക്കാറ്റും

ദുബായ്: ജനങ്ങളെ ദുരിതത്തിലാക്കി യു.എ.ഇയില്‍ മഴയും പൊടിക്കാറ്റും. വെള്ളിയാഴ്ച തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമായില്ല. മഴയ്‌ക്കൊപ്പംം മഞ്ഞും ശീതക്കാറ്റും ഉണ്ടായത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. . റാസല്‍ഖൈമ ഉള്‍പ്പെടെയുള്ള വടക്കന്‍ എമിറേറ്റിലായിരുന്നു മഴ കൂടുതലായി പെയ്തത്. ചിലയിടങ്ങളില്‍ നേരിയ മഴ മാത്രമാണുണ്ടായിരുന്നത്. കാറ്റും നേരിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

അതേസമയം, പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.വാഹനമോടിക്കുന്നവര്‍ പോലീസ് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാവുമ്പോള്‍ നിരത്തുകളിലെ പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററാക്കണമെന്നും പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button