Latest NewsNews

‘സൂര്യയെ കളിയാക്കിയതല്ല’ – സത്യാവസ്ഥ വിശദീകരിച്ച് അജു വര്‍ഗീസ്

മമ്മൂട്ടി ചിത്രം മധുരരാജയിലെ കഥാപാത്രത്തിന്റെ പേര്, നടന്‍ അജു വര്‍ഗീസിന് വിനയായപ്പോള്‍ താരം തന്നെ സത്യാവസ്ഥ വിശദീകരിച്ച് രംഗത്തെത്തി. സിനിമയിലെ അജുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ‘സുരു’ എന്നാണ് അജു വര്‍ഗീസ് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇത് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയെ പരിഹസിക്കുന്ന പേരാണെന്നാണ് സൂര്യ ആരാധകരുടെ വിമര്‍ശനം. അജുവിന്റെ പോസ്റ്ററിന് താഴെ വിജയ്‌സൂര്യ ആരാധകരുടെ പോരാട്ടം ഉണ്ടായി. വിജയ് ആരാധകര്‍ അജുവിനെ പിന്തുണച്ചപ്പോള്‍ സൂര്യ ആരാധകര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ആരാധകരുടെ പോരാട്ടം മുറുകിയപ്പോള്‍ അജു തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ സൃഷ്ടാവ് താനല്ലെന്നും സൂര്യ ആരാധകര്‍ കരുതുന്നതുപോലെ ആ വലിയ നടനെ കളിയാക്കുന്നതായി ഒന്നുമില്ലെന്നും അജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അജുവിന്റെ കുറിപ്പ്

‘പ്രിയപ്പെട്ട സൂര്യ സര്‍ ഫാന്‍സ് അറിയുവാന്‍, മധുരരാജാ എന്ന സിനിമയിലെ എന്റെ പേര് ഞാന്‍ അല്ല ഇട്ടതു. കൂടാതെ നിങ്ങള്‍ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാന്‍ വേണ്ടിയും അല്ല. അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍’.-സൂര്യയുമൊത്തുള്ള ചിത്രം പങ്കുവച്ച ശേഷമായിരുന്നു അജുവിന്റെ പ്രതികരണം.

https://www.facebook.com/AjuVargheseOfficial/posts/2178000478954343

shortlink

Related Articles

Post Your Comments

Related Articles


Back to top button