Latest NewsKerala

പോലീസ് ഡംപിങ് യാർഡിൽ തീപിടുത്തം ; നൂറോളം വാഹനങ്ങൾ കത്തി നശിച്ചു

കോഴിക്കോട് : പോലീസ് ഡംപിങ് യാർഡിൽ തീപിടുത്തം. വിവിധ തരത്തിലുള്ള നൂറോളം വാഹനങ്ങൾ കത്തി നശിച്ചു. ചാത്തമംഗലം റജിസ്ട്രാർ ഓഫിസിനു സമീപം സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് കത്തിയത്. 55 ബൈക്ക്, 5 കാർ, 5 ഓട്ടോറിക്ഷ എന്നിവ പൂർണമായും കത്തിനശിച്ചു.

വാഹനങ്ങളിൽ ബാക്കിയുള്ള പെട്രോളും ഇന്ധനവും പുറത്തേക്കൊഴുകി വീണ്ടും തീ പടർന്നു അപകടമുണ്ടായതാകാമെന്ന് കരുതുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്ന്, മുക്കം ഫയർ സ്റ്റേഷനുകളിൽ നിന്നു 5 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഡംപിങ് യാർഡിനു ചുറ്റും നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. അതിനാൽ തന്നെ നാട്ടുകാർ ഭീതിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button