KeralaLatest News

ഹെലികോപ്റ്റര്‍ സ്ഥിരമായി വാടകയ്ക്ക് എടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സാമ്പത്തിക കരാർ ഉള്‍പ്പെടെ തീരുമാനിക്കാന്‍ നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് യോഗം ചേരുക. അതേസമയം സാമ്പത്തിക പ്രതിസന്ധിയുള്ള സമയത്ത് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം വിവാദമാകാനാണ് സാധ്യത. മുൻപ് തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button