Latest NewsKerala

മാതാഅമൃതാനന്ദമയിയുടെ അനുഗ്രഹം തേടി ഹൈബി ഈഡന്‍

കൊച്ചി: ഇടപ്പള്ളിയില്‍ നടന്ന ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ എത്തി മാതാഅമൃതാനന്ദമയിയുടെ അനുഗ്രഹം തേടി എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി വിവരം പങ്കുവെച്ചത്. അമൃതാനന്ദമയി മഠം തനിക്ക് ആത്മബന്ധമുള്ള സ്ഥാപനമാണ്. നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അമൃത ആശുപത്രി പങ്കാളിയായിരുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഹൈബി ഈഡന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അമൃതാനന്ദമയി മഠം എനിക്ക് ആത്മബന്ധമുള്ള ഒരു സ്ഥാപനമാണ്. എം.എൽ.എ. ആയതു മുതൽ എറണാകുളത്ത് ആരംഭിച്ച സൗഖ്യം പദ്ധതിയിൽ കഴിഞ്ഞ എട്ടു വർഷവും അമൃത ആശുപത്രി പങ്കാളിയായിരുന്നു. നിർധനരായ രോഗികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സൗഖ്യം സൂപ്പർ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പിൽ രോഗ നിർണ്ണയം നടത്തുന്ന രോഗികൾക്ക് തുടർ ചികിത്സ ലഭ്യമാക്കാൻ സാധിച്ചത് അമൃത ആശുപത്രിയുടെ കൂടി ശ്രമഫലമായാണ്. ഈ നാടിനെ ആത്മീയതയിൽ ചേർത്തു നിർത്തി സ്നേഹം പകരുന്നതിൽ അമ്മയുടെ പങ്ക് വളരെ വലുതാണ്. ഇന്നലെ ഇടപ്പള്ളി ബ്രഹ്മസ്ഥാന മഹോത്സവത്തിൽ അമ്മയുടെ അനുഗ്രഹം തേടി എത്തിയപ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button